ഇടിമിന്നലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
1431248
Monday, June 24, 2024 4:39 AM IST
കിളിമാനൂർ: ഇടിമിന്നലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പോങ്ങനാട് നെല്ലിമൂട് ഭാരതീയത്തിൽ അജികുമാർ(54) ആണ് മരിച്ചത്. മേയ് ആറിനാണ് ഇടിമിന്നലേറ്റത്. വീടിനു സമീപമുള്ള സ്വന്തം കടയിലെ ഇരുമ്പു ഗ്രില്ലിൽ പിടിച്ചു നിൽക്കുമ്പോഴായിരുന്നു ഇടിമിന്നലേറ്റത്.
പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഗുരുതരാവസ്ഥയിലായി. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം മെച്ചപ്പെട്ട് വീട്ടിലേക്ക് മടങ്ങിയെങ്കിലും, രോഗം വർധിച്ചതോടെ കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ: ടി. ആർ.പ്രിജി (കിഴുവിലം ഗ്രാമപ്പഞ്ചായത്ത്) മക്കൾ: പി.സിദ്ധാർഥ്, പി. തീർഥ.