ത്രേസ്യാപുരം നിത്യസഹായമാതാ ദേവാലയ തിരുനാളിനു കൊടിയേറി
1431317
Monday, June 24, 2024 6:40 AM IST
നിലമാമൂട്: ത്രേസ്യാപുരം നിത്യസഹായ മാതാദേവാലയത്തിലെ ഇടവകതിരുനാളിനു ഇടവക വികാരി ഫാ. സുജിൻ കൊടിയേറ്റ് നടത്തി. ജീവിത നവീകരണ ധ്യാനം 26നും തിരുനാൾ സമാപനം 30നും നടക്കും.
ഇന്നു മുതൽ 30 വരെ വൈകുന്നേരം നാലിനു ബൈബിൾ പാരായണം, ജപമാല, ലിറ്റിനി, നൊവേന, വൈകുന്നേരം 6.30ന് ഫാ. ജോയി മത്യാസും സംഘവും നയിക്കുന്ന ജീവിത നവീകരണ ധ്യാനം 26 സമാപിക്കും. എല്ലാ ദിവസവും വൈകുന്നേരം 5.45ന് ദിവ്യബലി. 27ന് 5.45ന് ഫാ. രതീഷ് മാർക്കോസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും ഫാ. ജോസഫ് രാജേഷിന്റെ വചന പ്രഘോഷണവും.
28ന് വൈകുന്നേരം 5.45ന് ഫാ. ജോണ്പോണ് കുരിശിങ്കലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും ഫാ. എ.എസ്. പോളിന്റെ വചന പ്രഘോഷണവും. 29ന് വൈകുന്നേരം 5.45ന് ഫാ. എം.എസ്. സെബാസ്റ്റ്യന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും ഫാ. ജിപിൻ ദാസ് ക്രിസ്തുദാസിന്റെ വചന പ്രഘോഷണവും.
തുടർന്ന് തിരുസ്വരൂപ പ്രദക്ഷിണം ദേവാലയത്തിൽ തുടങ്ങി കണ്ടംചിറ-എള്ളുവിള വരെ. 30ന് രാവിലെ 10ന് നടക്കുന്ന തിരുനാൾ സമാപന ദിവ്യബലിയിൽ റവ. ഫാ. ജോസഫ് അനിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും. ഫാ. ബിനു വർഗീസിന്റെ വചനപ്രഘോഷണവും. തുടർന്ന് സ്നേഹവിരുന്ന്.