തകർന്ന റോഡിൽ താറാവിനെ ഇറക്കി കോൺഗ്രസ് പ്രവർത്തകർ
1431319
Monday, June 24, 2024 6:40 AM IST
ബാലരാമപുരം: നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന ബാലരാമപുരം ആലുവിള റോഡ് തകർന്ന് കുളമായതോടെ താറാവുകളെ ഇറക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ആലുവിള റോഡിന്റെ ശോച്യാവസ്ഥക്ക് മാസങ്ങളായി പരിഹാരം കണാതായതോടെയാണ് ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മഴക്കാലമെത്തിയാല്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര ദുരിത പൂര്‍ണമാണ്.
വെള്ളത്തില്‍ ചവിട്ടാതെ ഇതിലൂടെ യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു . പലപ്പോഴും റോഡിലെ കുഴിയില്‍ വീണ് ഇരു ചക്രവാഹന യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും നിത്യ സംഭവമാണ്.
ജനപ്രതിനിധികളുടെ അനാസ്ഥയാണ് ദുരവസ്ഥക്ക് കാരണമെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിഷേധം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.വിപിന്‍ ജോസ് ഉദ്ഘാടനം ചെയ്തു.
ദളിത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് തങ്കരാജ്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ടി.എസ്.ലാലു തോമ്പാമുട്ടം സുനില്‍കുമാര്‍, മണിക്കുട്ടന്, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പി.സിജു, സുനിത തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.