ശിവപാര്‍വതി ക്ഷേത്രത്തിലെ മഹാശിവലിംഗത്തിന് അംഗീകാരം
1431321
Monday, June 24, 2024 6:40 AM IST
പാറശാല: ലോക റെക്കോര്‍ഡുകളില്‍ ഇടം നേടിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതി ചെയുന്ന ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവ പാര്‍വതി ക്ഷേത്രത്തി ലെ മഹാശിവലിംഗത്തിന് വീണ്ടും അംഗീകാരം .
ഗ്ലോബല്‍ റെക്കോര്‍ഡ്സ് ആൻഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ന്റെ നാഷണല്‍ റെക്കോര്‍ഡ്സ് എന്ന അംഗീകാരം ആണ് ലഭിച്ചത് . സംഘടനയുടെ ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തില്‍ എത്തി വിശദമായി പരിശോധിച്ചതിനു ശേഷമാണ് അംഗീകാരം നലകിയത് .
അംഗീകാര സര്ട്ടിഫിക്കറ്റ്ഛത്തീസ്ഗഡ് റവന്യു വകുപ്പ് മന്ത്രി ടങ്ക് റാം വര്‍മ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയ്ക്ക് കൈമാറി . ചടങ്ങില്‍ ക്ഷേത്ര മേല്‍ശാന്തി കുമാര്‍ മഹേശ്വരം പങ്കെടുത്തു .