ഓരോ വ്യക്തികളും രാഷ്ട്രശില്പികൾ : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
1431326
Monday, June 24, 2024 6:49 AM IST
തിരുവനന്തപുരം: ഓരോ വ്യക്തികളും രാഷ്ട്രശില്പികളാണെന്നും നാം അത് തിരിച്ചറിയണമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന്. ഹൈസിന്ദ് ഹോട്ടലിൽ സംഘടിപ്പിച്ച ചിത്തിരതിരുനാള്‍ ട്രസ്റ്റിന്റെ പുരസ്കാരദാനചടങ്ങില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രപ്രവേശന വിളംബരവും ഭരണഘടനയും വിഭാവനം ചെയ്യുന്നത് ഏവരും സമന്മാരാണെന്ന ആശയമാണെന്നും അദ്ദേഹം പറഞ്ഞു. ചിത്തിരതിരുനാള്‍ ട്രസ്റ്റിന്റെ 2022 ലെ പുരസ്കാരം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയ്ക്കും 2023 ലെ പുരസ്കാരം മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും സമ്മാനിച്ചു.
പുരസ്കാരം പദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കുന്നുവെന്നും ദൈവതുല്യനായി കരുതുന്ന അമ്മാവന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ കൃതാര്ത്ഥയാണെന്നും അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി പറഞ്ഞു. ചിത്തിരതിരുനാളിന്റെ ഓർമകൾ എന്നും ഊർജം പകരുന്നതാണെന്നും അവർ പറഞ്ഞു. തിരുവനന്തപുരത്തു തുടരുമെന്നും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പുരസ്കാരം സ്വീകരിച്ച് പറഞ്ഞു.
മുന്അംബാസിഡര് ടി.പി ശ്രീനിവാസന് എഴുതിയ ഡിപ്ലോമസി ലിബറേറ്റഡ് എന്ന പുസ്തകം ജസ്റ്റിസ് ദേവന് രാമചന്ദ്രന് നല്കി രാജീവ് ചന്ദ്രശേഖര്‍ പ്രകാശനം ചെയ്തു. ചിത്തിരതിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂള്‍ മാനേജിങ് ട്രസ്റ്റി ടി. സതീഷ്കുമാര്‍, വിങ് കമാന്‍ഡര്‍ രാഗശ്രീ.ഡി.നായര്‍, പ്രൊഫ. ശ്രീനാഥ് ശ്രീനിവാസന് പ്രിന്‍സിപ്പല്‍ എസ്. പുഷ്പവല്ലി, തുടങ്ങിയവര്‍ പങ്കെടുത്തു.