വീട് കുത്തിത്തുറന്ന് മോഷണം
1431327
Monday, June 24, 2024 6:49 AM IST
വിഴിഞ്ഞം: കാഞ്ഞിരംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം. പത്ത് പവന്റെ സ്വർണാഭരണങ്ങളും ആറായിരം രൂപയും മോഷണം പോയി.
കോട്ടുകാൽ പുത്തളം ബാലൻ വിള പുത്തൻവീട്ടിൽ ഷാജി ഡേവിഡിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രിയിൽ മോഷണം നടന്നത്. കാഞ്ഞിരംകുളം ഇരുമ്പിൽ സിഎസ്ഐ പള്ളിയുടെ സുവിശേഷകനായ ഷാജി ഡേവിഡ് രാത്രിയിൽ വീട് പൂട്ടി പള്ളിയിൽ പോയിരുന്നു.
വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് കവർന്നത്. തുണികളും മറ്റ് സാധനങ്ങളും വലിച്ച് വാരിയിട്ട നിലയിലായിരുന്നു.
വിരലടയാള വിദഗ്ദരും ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.