പമ്പ് ഹൗസിലെ ഉപകരണങ്ങൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ
1431330
Monday, June 24, 2024 6:49 AM IST
കൊട്ടാരക്കര: നെടുമൺകാവ് കൽച്ചിറ റോ വാട്ടർ പമ്പ് ഹൗസിന് സമീപത്തായി സൂക്ഷിച്ചിരുന്ന 65,000 രൂപ വിലവരുന്ന വിലപിടിച്ചതും ഉപയോഗശൂന്യവുമായ ഉപകരണങ്ങൾ മോഷ്ടിച്ച പ്രതികളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണനല്ലൂർ കമല സദനത്തിൽ അപ്പുസ് എന്ന് വിളിക്കുന്ന സുഭാഷ് ചന്ദ്രൻ (26), നെടുമ്പന സ്നേഹാലയത്തിൽ സോഹൻ സുനിൽ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 21 ന് ഉച്ചക്കാണ് പ്രതികൾ മോഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
എഴുകോൺ എസ്എച്ച്ഒ വിജയകുമാർ റ്റി, എസ്.ഐ ഇൻസമാം, സിപിഒമാരായ കിരൺ, രാഹുൽ, അനന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.