ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്
1431332
Monday, June 24, 2024 6:49 AM IST
പാറശാല: പാറശാലയില്‍ കുടിവെള്ളം കൃത്യമായി ലഭിക്കുന്നില്ലെങ്കിലും ഭാരിച്ച ബില്ല് വരുന്നതായി ആരോപിച്ചും, ജലമിഷന്‍ പദ്ധതി പ്രകാരം നിര്‍മിച്ച പൈപ്പ് ലൈനുകളുടെ ആഴത്തിലുള്ള കുഴികള്‍ അപകടാവസ്ഥയില്‍ കിടക്കുന്നതിനെ നികത്തി റീടാര്‍ ചെയ്യാത്തതിനെതിരെയും, പൈപ്പ് ലൈന്‍ കുഴികകളില് വീണ് പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാറശാലയില്‍ ജല അഥോരിറ്റി ഓഫീസ് ഉപരോധിച്ചു.
പ്രവര്‍ത്തകരായ വിനയനാഥ്. ലവിന് ജോയ് , വിഷ്ണുനാഥ്, താര, സതീഷ് ഐങ്കാമം, ജസ്റ്റിന്, വിപിന്‍, ലാറ്റിന്‍ രാജ്, റോയിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം നിരവധിപേര്‍ ഉപരോധസമരത്തില്‍ പങ്കെടുത്തു.