ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു
1436675
Wednesday, July 17, 2024 2:34 AM IST
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഒപി ബ്ലോക്കിലെ ലിഫ്റ്റിൽ കുടുങ്ങിയ ബി. രവീന്ദ്രൻ നായരെ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളജിൽ സന്ദർശിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
വീഴ്ച പറ്റിയവർക്കെതിരെ ചട്ടപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും യാതൊരു ദയയും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. പ്രാഥമിക അന്വേഷണത്തെ തുടർന്നു മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുന്നതാണ്. ഡോ. വിശ്വനാഥനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.