തുമ്പ ബോംബേറ്: ഒരാൾകൂടി പിടിയിൽ
1436676
Wednesday, July 17, 2024 2:34 AM IST
കഴക്കൂട്ടം : കാപ്പാ കേസിലെ പ്രതിയെ ബോംബെറിഞ്ഞ് പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. പൂന്തുറ മാണിക്യവിളാകം ആസാദ് നഗർ പുതുവൽ പുത്തൻ വീട്ടിൽ മുഹമ്മദ് ഹനീഫ (39) യെയാണ് തുമ്പ പോലീസ് പിടികൂടിയത്. കേസിലെ പ്രധാന പ്രതി ഉൾപ്പെടെ നാലുപേർ കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു.
നെഹ്റു ജംഗ്ഷനിൽ രണ്ടു സ്കൂട്ടറുകളിലായി എത്തിയ നാലംഗ സംഘത്തിൽപ്പെട്ട ഒരാളാണ് മുഹമ്മദ് ഹനീഫ . കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങിയ ഒന്നാം പ്രതി ജോൺ ഫെർണാണ്ടസി ( സുനിൽ ) ന്റെ സഹായിയാണ് ഇയാൾ . പൂന്തറ സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാളാണ് മുഹമ്മദ് ഹനീഫ എന്ന് പോലീസ്. കീഴടങ്ങിയ പ്രതികളെ രണ്ടുദിവസത്തിനകം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കും എന്ന് കഴക്കൂട്ടം എസിപി എൻ.ബാബുക്കുട്ടൻ അറിയിച്ചു. തുമ്പ നെഹ്റു ജംഗ്ഷന് സമീപം ഏഴിന് രാവിലെ 11 .40നാണ് കേസിനാസ്പദമായ സംഭവം നടന്നത്.