ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, September 19, 2024 6:27 AM IST
തിരുവനന്തപുരം: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നും കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​നും ചേ​ർ​ന്നു ന​ട​ത്തു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ​ദ്ധ​തി​യാ​യ "സ​മ​ന്വ​യ'​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എ.​എ. റ​ഷീ​ദി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌​മാ​ൻ നി​ർ​വഹി​ക്കും. രാ​വി​ലെ 10 ന് ​ക​ൽ​പ്പ​റ്റ പു​ളി​യാ​ർ​മ​ല കൃ​ഷ്ണ​ഗൗ​ഡ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി ഒ.​ആ​ർ. കേ​ളു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

18 നും 50 ​വ​യ​സി​നും ഇ​ട​യി​ലു​ള്ള ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലു​ള്ള അ​ഭ്യ​സ്ത​വി​ദ്യ​രാ​യ​വ​ർ​ക്കാ​യി സ​ർ​ക്കാ​രി​ത​ര മേ​ഖ​ല​ക​ളി​ലും തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​കയെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​പു​ല​മാ​യ തൊ​ഴി​ൽ ര​ജി‌​സ്ട്രേ​ഷ​ൻ ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്. പ്ല​സ് ടു ​ക​ഴി​ഞ്ഞ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ക്യാ​മ്പി​ലെ​ത്തി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.


രാ​വി​ലെ 8:30 മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങും. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം എ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് അ​വ​രു​ടെ യോ​ഗ്യ​ത​യ്ക്ക​നു​സ​രി​ച്ച് ജോ​ലി ല​ഭ്യ​മാ​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കും.

ജി​ല്ല, സം​സ്ഥാ​ന​ത​ലം, സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് എ​ന്നി​ങ്ങ​നെ​യു​ള്ള മേ​ഖ​ല​ക​ൾ ത​രം​തി​രി​ച്ചാ​ണ് സ്വ​കാ​ര്യ തൊ​ഴി​ൽ​ദാ​താ​ക്ക​ളു​മാ​യി കൈ​കോ​ർ​ത്ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക. മു​സ്ലിം, കൃ​സ്‌​ത്യ​ൻ, ജൈ​ന, ബു​ദ്ധ, പാ​ഴ്‌​സി സി​ക്ക് എ​ന്നീ ആ​റ് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ​ക്കാ​ണ് തൊ​ഴി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യു​ക.