മ​ത്സ്യ​ബ​ന്ധ​ന​വ​ള്ള​വും ഇ​ന്ധ​ന​വും മോ​ഷ​ണം പോ​യ സം​ഭ​വം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി
Monday, September 16, 2019 12:32 AM IST
ച​വ​റ: ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​വും എ​ട്ട് ടാ​ങ്ക് ഇ​ന്ധ​ന​വും മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി ക​ഴി​ഞ്ഞു.ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശ​ക്തി​കു​ള​ങ്ങ​ര പൊ​യ്ക​യി​ൽ വീ​ട്ടി​ൽ ജേ​ക്ക​ബി​ന്‍റെ വ​ള്ളം മോ​ഷ​ണം പോ​യ​ത്. ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​റ്റ് ര​ണ്ട് വ​ള്ള​ങ്ങ​ൾ മ​ണ്ണി​ൽ ഉ​റ​ച്ച​ത് മൂ​ലം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.തീ​ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള തീ​വ്ര​വാ​ദി നു​ഴ​ഞ്ഞ് ക​യ​റ്റ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​ര​ത്ത് ജാ​ഗ്ര​ത നി​ർ​ദേശ​വും ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.