ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ൾ ചാ​രി​റ്റി ക്ല​ബ് സ​ഹാ​യം ന​ൽ​കി
Wednesday, June 29, 2022 12:38 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ളി​ൽ ചാ​രി​റ്റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മ​ർ​പ്പ​ണ ദി​നം ആ​ച​രി​ച്ചു. കു​ട്ടി​ക​ളി​ൽ പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും ദാ​ന​ശീ​ല​ത്തി​ന്‍റെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​മ​ർ​പ്പ​ണ ദി​നാ​ച​ര​ണം.​അ​നാ​ഥ​ർ​ക്കും അ​ഗ​തി​ക​ൾ​ക്കു​മാ​യി കു​ട്ടി​ക​ൾ സ്വ​രൂ​പി​ച്ച മു​പ്പ​ത്തി​മൂ​വാ​യി​ര​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന നി​ത്യോ​പ​യോ​ഗ​വ​സ്തു​ക്ക​ൾ നി​ല​ന്പൂ​ര​ടു​ത്തു​ള്ള പാ​താ​ർ, ചോ​ക്കാ​ട്, തു​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള അ​നാ​ഥ മ​ന്ദി​ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്തു.
കോ​വി​ഡ് ക​വ​ർ​ന്നെ​ടു​ത്ത ഇ​ത്ത​രം ന​ൻ​മ​യു​ടെ പാ​ഠ​ങ്ങ​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തു​ട​ങ്ങി​യ ഈ ​പ​ദ്ധ​തി​യി​ൽ ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും നി​ർ​ലോ​ഭം സ​ഹ​ക​രി​ച്ച​തു കൊ​ണ്ടാ​ണ് ഇ​ത്ര​യും വി​ജ​യ​ക​ര​മാ​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും കു​ട്ടി​ക​ളി​ൽ സാ​മൂ​ഹി​ക അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടെ രൂ​പം ന​ൽ​കു​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​രി​ജ പ​റ​ഞ്ഞു.