സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, September 24, 2022 10:45 PM IST
എ​ട​ക്ക​ര: സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രൻ മ​രി​ച്ചു. ഉ​പ്പ​ട ചു​ങ്ക​ത്ത് ബി​നു ചെ​റി​യാ​ൻ(44) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടു മ​ണി​യോ​ടെ ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചു​ങ്ക​ത്ത​റ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബി​നു ചെ​റി​യാ​ൻ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ എ​തി​രെ വ​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ബി​നു ചെ​റി​യാ​ൻ ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ട​ൻ ചു​ങ്ക​ത്ത​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ചു​ങ്ക​ത്ത​റ​യി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​വാ​സി​യാ​യ ബി​നു വീ​ണ്ടും വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ചെ​റി​യാ​ൻ എ​ന്ന ത​ന്പി​യാ​ണ് ബി​നു​വി​ന്‍റെ പി​താ​വ്. ചു​ങ്ക​ത്ത​റ എം​പി​എം ഹൈ​സ്കൂ​ൾ റി​ട്ട​യേ​ർ​ഡ് പ്ര​ധാ​നാ​ധ്യാ​പി​ക ശാ​ന്ത​മ്മ​യാ​ണ് മാ​താ​വ്. ഭാ​ര്യ: റീ​ജ. മ​ക്ക​ൾ: ഏബ​ൽ, സെ​റ​ന്ന. സ​ഹോ​ദ​ര​ൻ: ബി​ജു (കാ​ന​ഡ). സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.