എ​ട്ടുവ​രെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം സൗ​ജ​ന്യം
Sunday, October 2, 2022 12:14 AM IST
ക​ല്‍​പ്പ​റ്റ: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മാ​ന​ന്ത​വാ​ടി മേ​രി മാ​താ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും. വ​നാ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍ ന​ടു​ന്ന​തി​ന്റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സൈ​ക്കി​ള്‍ റാ​ലി, നാ​ട​ന്‍​പാ​ട്ട്, ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം, വ​ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം എ​ന്നി​വ ഉ​ണ്ടാ​കും. വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ടു​വ​രെ വ​നം വ​കു​പ്പ് വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും. ഈ ​കാ​ല​യ​ള​വി​ല്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലും മൃ​ഗ​ശാ​ല​ക​ളി​ലും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.