സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Friday, December 2, 2022 12:03 AM IST
കാ​ളി​കാ​വ്: അ​ഞ്ച​ച്ച​വി​ടി - പു​ളി​യ​ങ്ക​ല്ല് റോ​ഡ് ക​യ്യേ​റി സ്വ​കാ​ര്യ വ്യ​ക്തി മ​തി​ൽ കെ​ട്ടി​യ​താ​യി ആ​ക്ഷേ​പം. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ക​യ്യേ​റി സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു.പ​ഞ്ചാ​യ​ത്ത് റോ​ഡ് ക​യ്യേ​റി മ​തി​ൽ കെ​ട്ടു​ന്ന​തി​ന് സ്വ​കാ​ര്യ വ്യക്തി​ക്ക് പ​ഞ്ചാ​യ​ത്ത് സൗ​ക​ര്യ​മൊ​രു​ക്കി​ക്കൊ​ടു​ത്ത​താ​യി ആ​രോ​പി​ച്ച് വാ​ർ​ഡ് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് ക​യ്യേ​റി​യ​ത്.
പു​ളി​യ​ങ്ക​ല്ല് റോ​ഡി​ൽ വേ​ങ്ങാ​പ്പെ​റ്റ​യി​ലാ​ണ് റോ​ഡി​ന് വീ​തി​കു​റ​ച്ച് മ​തി​ൽ കെ​ട്ടി​യ​ത്.​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ അ​ലം​ഭാ​വം കാ​ണി​ച്ചു എ​ന്നാ​രോ​പി​ച്ച് എ​ത്തി​യ നാ​ട്ടു​കാ​ർ വാ​ർ​ഡു​മെ​ന്പ​ർ കെ ​ശ്യാ​മ​ള​യു​ടേ​യും സി​പി​എം നേ​താ​ക്ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ക​യും സെ​ക്ര​ട്ട​റി പി.​ഗീ​ത​യു​ടെ ചേ​ന്പ​റി​ൽ ക​യ​റി ബ​ഹ​ളം വെ​ക്കു​ക​യും ചെ​യ്തു. ഇ​ന്നു രാ​വി​ലെ ഉ​പ​സ​മി​തി ചേ​ർ​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ഉ​റ​പ്പി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞ​ത്.വാ​ർ​ഡ് മെ​ന്പ​ർ കെ ​ശ്യാ​മ​ള, സിപിഎം ​നേ​താ​ക്ക​ളാ​യ എ​ൻ.നൗ​ഷാ​ദ്, കെ.​രാ​മ​ച​ന്ദ്ര​ൻ, എം.​ന​സീ​ബ്, ആ​ലു​ങ്ങ​ൽ സി​റാ​ജു​ദ്ദീ​ൻ, പി.​റി​യാ​സ് ബാ​ബു, എ​ൻ.​കെ.​ശി​ഹാ​ബ്, എ​ൻ.​എം.​സ​ലാം, ടി. ​ശി​ബു നേ​തൃ​ത്വം ന​ൽ​കി.