വി​ഴി​ഞ്ഞം: നീ​തി നി​ഷേ​ധ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ റാ​ലി
Monday, December 5, 2022 12:39 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​വി​ഴി​ഞ്ഞം തീ​ര​ദേ​ശ നി​വാ​സി​ക​ൾ​ക്കു അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ചും നീ​തി​നി​ഷേ​ധ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സും കേ​ര​ള ലാ​റ്റി​ൻ അ​സോ​സി​യേ​ഷ​നും വൈ​എം​സി​എ​യും സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ ലൂ​ർ​ദ് മാ​താ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം​ചു​റ്റി കോ​ട​തി​പ്പ​ടി​യി​ൽ അ​വ​സാ​നി​ച്ചു.

ലൂ​ർ​ദ് മാ​താ തീ​ർ​ഥാ​ട​ന വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ ക​റു​ക​പ്പ​റ​ന്പി​ൽ, ഫാ.​പ്രി​ൻ​സ് ഏ​ഴാ​നി​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ഫൊ​റോ​ന ദേ​വാ​ല​യ വി​കാ​രി ഫാ.​ജി​ൽ​സ് കാ​രി​ക്കു​ന്നേ​ൽ പ​താ​ക​ക​ൾ കൈ​മാ​റി. ക​ച്ചേ​രി​പ്പ​ടി​യി​ൽ ചേ​ർ​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ കൊ​ക്ക​പ്പു​ഴ, കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി എ.​ജെ സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ട്രീ​സ ഞെ​ര​ള​ക്കാ​ട്, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ലോ​ന ക​ണ്ണാ​ത്ത്, യൂ​ത്ത് കൗ​ണ്‍​സി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ന്േ‍​റാ ത​കി​ടി​യേ​ൽ, ജോ​സ​ഫ് കൊ​ച്ചീ​ത്ര, ജോ​ർ​ജ് ചി​റ​ത്ത​ല​യാ​ട്ട്, ഫ്ളോ​റ മെ​ൻ​ഡോ​സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്
സ​മ​ര​പ്ര​ചാ​ര​ണ
വാ​ഹ​ന​ജാ​ഥ

അ​ങ്ങാ​ടി​പ്പു​റം: വി​ഴി​ഞ്ഞം സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സേ​ന​യെ കൊ​ണ്ടു​വ​രു​ന്ന​തു ഗു​ണ​ക​ര​മ​ല്ലെ​ന്നും അ​വ​ർ​ക്ക് ഇ​വി​ടെ​ത്തെ സാ​ഹ​ച​ര്യം അ​റി​യി​ല്ലെ​ന്നും അ​ങ്ങാ​ടി​പ്പു​റം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ് ജോ​യ് പ​റ​ഞ്ഞു.

കേ​ന്ദ്ര​സേ​ന​യെ വി​ളി​ക്കു​ന്ന​തു തൊ​ഴി​ലാ​ളി​ക​ളെ ത​ല്ലാ​നും അ​ദാ​നി​യെ ത​ഴു​കാ​നും ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ല​ക്ക​യ​റ്റം കൊ​ണ്ടു ജ​നം പൊ​റു​തി​മു​ട്ടു​ന്പോ​ൾ വി​ദേ​ശ​ത്ത് ല​ക്ഷ​ങ്ങ​ൾ പൊ​തു​ഖ​ജ​നാ​വി​ൽ നി​ന്നെ​ടു​ത്തു കു​ടും​ബ​വു​മൊ​ത്തു ആ​ർ​ത്തു​ല്ല​സി​ക്കു​ക​യാ​ണ് പി​ണ​റാ​യി എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ഹ​ന പ്ര​ചാ​ര​ണ​ജാ​ഥ ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും.

ക്യാ​പ്റ്റ​ൻ കെ.​എ​സ് അ​നി​ഷി​ന് ഷാ​ജി പ​ച്ചേ​രി പ​താ​ക കൈ​മാ​റി. ഷ​ഫി​ഖ് കു​ള​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​രി​സ് മു​തൂ​ർ, മൊ​യ്തീ​ൻ​ഹാ​ജി, റെ​നി ഏ​ബ്ര​ഹാം, മ​ണി മൂ​ർ​ക്ക​നാ​ട്, കെ.​ടി ജ​ബ്ബാ​ർ, പി. ​ഷ​ഹ​ർ​ബാ​ൻ, ചോ​യി​കു​ട്ടി, ബാ​ബു പ​ട്ടി​ക്കു​ത്ത്, മു​സ്ത​ഫ പു​ത്ത​ന​ങ്ങാ​ടി, മ​ഹേ​ഷ് കൂ​ട്ടി​ല​ങ്ങാ​ടി, അ​ഷ​റ​ഫ് കു​ഴി​മ​ണ്ണ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം ഇ. ​മു​ഹ​മ​ദ്കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ദ് മ​ങ്ക​ട മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷാ​ഹി​ദ് ആ​ന​ക്ക​യം, വേ​ലാ​യു​ധ​ൻ, പി.​കെ അ​സീ​സ്, പി.​ടി മാ​ത്യു, വാ​തു​ക്കാ​ട്ടി​ൽ അ​ബ്ദു​ള്ള, സി. ​മു​ര​ളീ​ധ​ര​ൻ, കേ​ശ​വ​ദാ​സ്, മ​നാ​ഫ്, ഫൈ​സ​ൽ വ​ല​ന്പൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.