മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫെ​റോ​ന ദേ​വാ​ല​യ തി​രു​നാ​ൾ നാ​ളെ
Sunday, January 22, 2023 12:36 AM IST
എ​ട​ക്ക​ര: മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് നാ​ളെ തു​ട​ക്ക​മാ​കും.
രാ​വി​ലെ ആ​റ​ര​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് അ​ഞ്ചി​ന് ജ​പ​മാ​ല, അ​ഞ്ച​ര​ക്ക് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്. ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തും.
തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ​ര​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന, നാ​ലേ​മു​ക്കാ​ലി​ന് ജ​പ​മാ​ല, അ​ഞ്ചേ​കാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ന​വ​വൈ​ദി​ക​ൻ ഫാ. ​ലൈ​ജു മൂ​ക്കോം​ത​റ​യി​ൽ സ​ന്ദേ​ശം ന​ൽ​കും.
ആ​റ​ര​ക്ക് സ​ണ്‍​ഡേ സ്കൂ​ൾ, ഭ​ക്ത സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​സ​ന്ധ്യ. തി​രു​നാ​ൾ ദി​ന​മാ​യ ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ​ര​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് നാ​ല​ര​ക്ക് ജ​പ​മാ​ല, വൈ​കി​ട്ട് അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന.
കേ​ള​കം സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത് സ​ന്ദേ​ശം ന​ൽ​കും. ഏ​ഴി​ന് ല​ദീ​ഞ്ഞ്, ക്രി​സ്തു​രാ​ജ​ന്‍റെ രാ​ജ​കീ​യ ന​ഗ​ര​പ്ര​ദ​ക്ഷി​ണം, മേ​ള​ക്കാ​ഴ്ച്ച​ക​ൾ, ആ​കാ​ശ വി​സ്മ​യം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ​ര​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ന്പ​തി​നു ജ​പ​മാ​ല, ഒ​ന്പ​ത​ര​ക്ക് തി​രു​നാ​ൾ റാ​സ, സ​ന്ദേ​ശം. കോ​ട്ട​യം പാ​റാ​ന്പു​ഴ ബെ​ത്ല​ഹേം ദേ​വാ​ല​യ വി​കാ​രി ഫാ. ​ജെ​യിം​സ് കു​ന്നേ​ൽ, ച​ങ്ങ​നാ​ശേ​രി നാ​ലു​കൊ​ടി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​സ​ക്ക​റി​യാ​സ് കാ​രി​വേ​ലി​ൽ, ഫാ. ​ഷാ​ജി ക​ല്ല​കീ​ർ​തൊ​ട്ടി​യി​ൽ(​ജ​ർ​മ​നി) എ​ന്നി​വ​ർ ക​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക്കു പ​ന്ത്ര​ണ്ട​ര​ക്ക് ല​ദീ​ഞ്ഞ്, കു​രി​ശ​ടി​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷ​ണിം, സ്നേ​ഹ​വി​രു​ന്ന്, തി​രു​നാ​ൾ കൊ​ടി​യി​റ​ക്ക്. വൈ​കി​ട്ട് ഏ​ഴി​ന് സാ​മൂ​ഹ്യ​സം​ഗീ​ത ന​ട​കം.