എം.​എ​സ്.​നാ​യ​ർ ക്രി​ക്ക​റ്റ് മു​ത്തൂ​റ്റ് എ​റ​ണാ​കു​ള​വും പ്ര​തി​ഭ കൊ​ട്ടാ​ര​ക്ക​ര​യും വി​ജ​യി​ച്ചു
Wednesday, January 25, 2023 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ജോ​ളി​റോ​വേ​ഴ്സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ഡോ. ​എം.​എ​സ്.​നാ​യ​ർ മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ മു​ത്തൂ​റ്റ് മൈ​ക്രോ​ഫി​ൻ ലി​മി​റ്റ​ഡ് എ​റ​ണാ​കു​ളം നാ​ലു റ​ണ്‍​സി​ന് ജോ​ളി റോ​വേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ​യെ​യും പ്ര​തി​ഭ സി.​സി കൊ​ട്ടാ​ര​ക്ക​ര ഏ​ഴു വി​ക്ക​റ്റി​ന് എ​രീ​സ് സി.​സി പ​ട്ടൗ​ഡി പു​ന​ലൂ​രി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.
ഇ​ന്നു ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പ്ര​തി​ഭ സി.​സി കൊ​ട്ടാ​ര​ക്ക​ര മു​ത്തൂ​റ്റ് മൈ​ക്രോ​ഫി​ൻ ലി​മി​റ്റ​ഡ് എ​റ​ണാ​കു​ള​ത്തെ നേ​രി​ടും. ര​ണ്ടാം​ഘ​ട്ട മ​ത്സ​രം 28നു ​ആ​രം​ഭി​ക്കും.

മ​ഞ്ചേ​രി സ​ഹ​ക​ര​ണ ആ​ർ​ട്സ് കോ​ള​ജ്
മെ​ഗാ അ​ലും​നി മീ​റ്റ്് 27ന്

​മ​ഞ്ചേ​രി: നാ​ല്പ​തു വ​ർ​ഷം കൊ​ണ്ടു മു​പ്പ​തി​നാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ച്ചി​റ​ങ്ങി​യ ഏ​റ​നാ​ട് കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ർ​ട്സ് കോ​ള​ജ് മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന മെ​ഗാ അ​ലും​നി മീ​റ്റ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല​റി​യി​ച്ചു. 1983-ൽ ​വാ​ട​ക കെ​ട്ടി​ത്തി​ൽ, തു​ട​ക്ക​മി​ട്ട സ്ഥാ​പ​ന​ത്തി​ന് ഇ​ന്നു വി​ശാ​ല​മാ​യ കാ​ന്പ​സും മൂ​ന്നു നി​ല കെ​ട്ടി​ട​വും സ്വ​ന്ത​മാ​യു​ണ്ട്. പു​തി​യ കോ​ഴ്സു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി കോ​ള​ജ് വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ചേ​ക്ക​ർ വ​സ്തു​വും പു​തു​താ​യി വാ​ങ്ങി​യി​ട്ടു​ണ്ട്.
27ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് മെ​ഗാ അ​ലും​നി​യു​ടെ സ​ന്ദേ​ശ വി​ളം​ബ​ര ജാ​ഥ കോ​ള​ജ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച് എ​സ്എ​ച്ച്ബി​ടി പ​രി​സ​ര​ത്ത് സ​മാ​പി​ക്കും. 29ന് ​രാ​വി​ലെ പ​ത്തി​നു കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​ഡ്വ. യു.​എ ല​ത്തീ​ഫ് എം​എ​ൽ​എ, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഗീ​താ ര​വീ​ന്ദ്ര​ൻ, എ​ൻ​എ​സ്എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജ്യോ​തി ല​ക്ഷ്മി, യൂ​ണി​റ്റി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റം​ഗം അ​ഡ്വ. ടോം ​കെ. തോ​മ​സ് എ​ന്നി​വ​ർ സം​ബന്ധിക്കും.