നിലന്പൂർ: കേരള യൂത്ത് ഫ്രണ്ട്-എം മെംബർഷിപ്പ് ജില്ലാതല ഉദ്ഘാടനം നിലന്പൂർ വ്യാപാര ഭവനിൽ ജില്ലയുടെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ശരത്ജോസ്, എഞ്ചല ബോബിക്ക് നൽകി ജില്ലയിലെ ആദ്യ മെംബർഷിപ്പ് ഉദ്ഘാടനം ചെയ്തു. കേരള യൂത്ത്ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് എഡ്വിൻ തോമസ് അധ്യക്ഷനായിരുന്നു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം രാജ്ചാക്കോ മുഖ്യപ്രഭാഷണം നടത്തി. കേരള യൂത്ത് ഫ്രണ്ട് -എം ജില്ലാ ജനറൽ സെക്രട്ടറി തേജസ്മാത്യു കറുകയിൽ, ജില്ലാ വൈസ് പ്രസിഡന്റ് സ്കറിയ കിനാംതോപ്പിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടോമി ചെഞ്ചേരി, കെ.കെ നാസർഖാൻ, യൂത്ത് ഫ്രണ്ട് -എം പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ജയിംസ് ജോർജ്, വനിതാ കോണ്ഗ്രസ് -എം ജില്ലാ പ്രസിഡന്റ് അഡ്വ. ബീന, കേരളാ സ്റ്റുഡന്റ്സ് കോണ്ഗ്രസ് -എം ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഫവാസ്, കേരള കോണ്ഗ്രസ് -എം മങ്കട നിയോജക മണ്ഡലം പ്രസിഡന്റ് സേവിയർ ഈയ്യാലിൽ, യൂത്ത് ഫ്രണ്ട് -എം നിലന്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ പപ്പൻ എന്നിവർ പ്രസംഗിച്ചു.
യൂത്ത് ഫ്രണ്ട് -എം ജില്ലാ വൈസ് പ്രസിഡന്റ് മുകേഷ് വടക്കുമുറി, യൂത്ത് ഫ്രണ്ട് -എം ജില്ലാ ട്രഷറർ ലിജോ മാത്യു, ജില്ലാ സെക്രട്ടറി ജബ്ബാർ കിഴിക്കര, കേരളാ കോണ്ഗ്രസ് -എം നിലന്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ട്വിങ്കൾ ജയിംസ്, യൂത്ത് ഫ്രണ്ട് -എം നിലന്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിജു ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.
നിയോജക മണ്ഡലം പ്രസിഡന്റുമാരായ നിസാർമാനു, സുമേഷ് ജോസഫ്, പി.സി ജയശങ്കർ എന്നിവർ പങ്കെടുത്തു.