ഉ​ണ്യാ​ൽ ബീ​ച്ചി​ൽ ടൂ​റി​സം പ​ദ്ധ​തി മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 31, 2023 12:04 AM IST
താ​നൂ​ർ: ഉ​ണ്യാ​ൽ ബീ​ച്ചി​ലെ ടൂ​റി​സം പ​ദ്ധ​തി ഗ്രാ​മ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു വ​ഴി​യൊ​രു​ക്കു​മെ​ന്നു കാ​യി​ക, ഹ​ജ്ജ് വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി റൂ​ർ​ബ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2.62 കോ​ടി ചെ​ല​വി​ൽ നി​റ​മ​രു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഉ​ണ്യാ​ൽ ബീ​ച്ചി​ൽ ന​ട​പ്പാ​ക്കു​ന്ന ടൂ​റി​സം പ​ദ്ധ​തി ഒ​ന്നാം ഘ​ട്ടം പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഉ​ണ്യാ​ൽ അ​ഴീ​ക്ക​ലി​ൽ നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴീ​ക്ക​ൽ ത​ടാ​ക​ത്തി​ലൂ​ടെ ബോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ ക​നോ​ലി ക​നാ​ലു​വ​രെ അ​തു ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും.
അ​തി​നാ​യി റോ​ഡി​ന​ടി​യി​ലൂ​ടെ ജ​ല​പാ​ത നി​ർ​മി​ക്കും. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യി സ​ഞ്ചാ​രി​ക​ൾ വ​രു​ന്ന​തോ​ടു​കൂ​ടി സ​മീ​പ​വാ​സി​ക​ൾ​ക്കും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യ​ക​മാ​കു​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്യാ​ൽ അ​ഴീ​ക്ക​ൽ ത​ടാ​കം ബോ​ട്ടിം​ഗി​നാ​യി ആ​ഴം വ​ർ​ധി​പ്പി​ക്കാ​ൻ ത​ടാ​ക തീ​ര​ത്തി​ന് സ​മാ​ന്ത​ര​മാ​യി 137 മീ​റ്റ​ർ നീ​ള​ത്തി​ലും മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ലു​മു​ള്ള ന​ട​പ്പാ​ത, ഷോ​പ്പിം​ഗ്, ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ​ക്കാ​യി ക​ട​മു​റി​ക​ൾ, ശൗ​ച്യാ​ല​യം എ​ന്നി​വ അ​ട​ങ്ങു​ന്ന കെ​ട്ടി​ട​സ​മു​ച്ച​യം, വെ​ള്ള​ത്തി​ലൂ​ടെ നെ​ത​ർ​ലാ​ൻ​ഡ് മോ​ഡ​ൽ ന​ട​പ്പാ​ത എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ടൂ​റി​സം പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യി ഉ​ണ്യാ​ൽ ബീ​ച്ച് സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​ത്തി​ന് 3.2 കോ​ടി​യു​ടെ പ​ദ്ധ​തി​യും അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ്ര​വൃ​ത്തി​യും വൈ​കാ​തെ തു​ട​ങ്ങും. കൂ​ടാ​തെ എം​എ​ൽ​എ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ നി​ന്നു അ​ന്പ​തു ല​ക്ഷം വേ​റെ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഉ​ണ്യാ​ൽ മേ​ഖ​ല​യു​ടെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് വ​ലി​യൊ​രു വ​ഴി​ത്തി​രി​വാ​യി​രി​ക്കും ഈ ​പ​ദ്ധ​തി.‌ ച​ട​ങ്ങി​ൽ നി​റ​മ​രു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ൽ​മ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പ് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് അ​ൻ​സാ​രി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നി​റ​മ​രു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പി സൈ​ത​ല​വി, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​ഇ.​എം ഇ​ക്ബാ​ൽ, താ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ ​പ്രേ​മ, നി​റ​മ​രു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി ​ഷ​ഹ​ദു​ള്ള, ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ്് ഓ​ഫീ​സ​ർ എ​സ്. ജോ​സ്കു​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.