വ്യ​വ​സാ​യ ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള സ​മാ​പി​ച്ചു
Tuesday, January 31, 2023 12:04 AM IST
മ​ല​പ്പു​റം: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​ക്കു​ന്നി​ൽ 26 മു​ത​ൽ ന​ട​ന്നു വ​ന്ന വ്യ​വ​സാ​യ ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള സ​മാ​പി​ച്ചു.
ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും പ​രി​പാ​ടി​ക​ൾ വീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി വ​ൻ ജ​ന പ​ങ്കാ​ളി​ത്ത​മാ​ണ് സ​മാ​പ​ന ദി​വ​സം ഉ​ണ്ടാ​യ​ത്. സം​രം​ഭ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു പു​തി​യ വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നും വി​പ​ണി വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും ന​വ സം​രം​ഭ​ക​ർ​ക്കു ആ​ത്മ വി​ശ്വാ​സം പ​ക​രു​ന്ന​തി​നും മേ​ള ഗു​ണം ചെ​യ്തു. മേ​ള​യി​ൽ ആ​കെ 28 ല​ക്ഷം രൂ​പ​യു​ടെ വി​റ്റ് വ​ര​വും 33 ല​ക്ഷം രൂ​പ​യു​ടെ ഓ​ർ​ഡ​റു​ക​ളും സം​രം​ഭ​ക​ർ​ക്ക് ല​ഭി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം മ​ല​പ്പു​റം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ര​ജ്ഞി​ത് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​നേ​ജ​ർ എ. ​അ​ബ്ദു​ൾ ല​ത്തീ​ഫ്, കെ​എ​സ്എ​സ്ഐ​എ ജി​ല്ലാ ട്ര​ഷ​റ​ർ മു​ജീ​ബ് റ​ഹ്മാ​ൻ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ ല​തി​ക, ഏ​റ​നാ​ട് ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ എം.​എ​സ് സു​നി​ത, പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ പി.​സി വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ള​യി​ലെ മി​ക​ച്ച പ്ര​ദ​ർ​ശ​ക​രാ​യി കെ.​ടി സി​ദീ​ഖു​ൽ അ​ക്ബ​ർ (മെ​യ്മ കെ​യ​ർ), ഉ​മ്മ​ർ (വേ​ൾ​ഡ് ഓ​ഫ് സെ​റാ​മി​കി​സ്), മി​ക​ച്ച വ​നി​താ പ്ര​ദ​ർ​ശ​ക​യാ​യി സു​നീ​റ (ബി​റീ​സ് പി​ക്കി​ൾ), മി​ക​ച്ച പ്ര​ദ​ർ​ശ​ക​ൻ (നൂ​ത​ന ഉ​ത്പ്പ​ന്ന​ങ്ങ​ൾ) ആ​യി സു​നി​ൽ ബാ​ബു. സി ( ​സി.​ടെ​ക് റോ​ബോ​ടി​ക് ഇ​ന്ന​വേ​ഷ​ൻ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.