കിഫ വഴിക്കടവ് യൂണിറ്റിന്റെ പ്രഥമയോഗം ചേർന്നു
1264393
Friday, February 3, 2023 12:11 AM IST
വഴിക്കടവ്: കിഫ വഴിക്കടവ് യൂണിറ്റിന്റെ ആദ്യ യോഗം മണിമൂളി മൂന്നുറിൽ ഉള്ള റബ്ബർ സൊസൈറ്റിയിൽ വെച്ചു ചേർന്നു. വിപിൻ കാരക്കോട് സാഗതം പറഞ്ഞു. കിഫ ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ പ്രദേശത്തെ വന്യമൃഗശല്യവും കാർഷികവിളകളുടെ വിലയിടിവും ചർച്ചയായി. വി.എ.ജസ്റ്റിൻ, ഗഫുർ മുച്ചിക്കാടൻ, ജോജൻ വടക്കേകുട്ടിയാനി, ഡോണി കയ്യലപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.
കഞ്ചാവുമായി
പിടിയിൽ
മഞ്ചേരി: കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ. മഞ്ചേരി എൻഎസ്എസ് കോളജ് റോഡിൽ കൈപ്പകശ്ശേരി കബീർ എന്ന പൂള കബീർ (43) നെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്തോടെ കൊണ്ടോട്ടി എസ്ഐ നൗഫൽ അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നും 60 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
നിലന്പൂർ: വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ മുണ്ടേങ്ങര സ്വദേശി പറക്കോട്ടിൽ മുസ്തഫ (42) യെ ആണ് വ്യാഴാഴ്ച നാലുമണിയോടെ നിലന്പൂർ ടൗണിൽ വെച്ച് നിലന്പൂർ എസ്ഐ എ.വി.സന്തോഷും ഡാൻസാഫും ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച 220 ഗ്രാം കഞ്ചാവും കണ്ടെടുത്തു.