സൗ​ജ​ന്യ​കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്
Friday, February 3, 2023 12:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ സ​ഹ​ക​ര​ണ​ആ​ശു​പ​ത്രി​യു​ടെ സി​ൽ​വ​ർ​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി മൂ​ന്ന്, നാ​ല് തി​യ​തി​ക​ളി​ലാ​യി ആ​ശു​പ​ത്രി​യി​ൽ വ​ച്ചു സൗ​ജ​ന്യ​കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ (കോ​വീ​ഷീ​ൽ​ഡ്) ക്യാ​ന്പ് ന​ട​ത്തു​ന്നു. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ക. ഒ​ന്നും ര​ണ്ടും ഡോ​സു​ക​ളും ബൂ​സ്റ്റ​ർ ഡോ​സും എ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ഒ​ന്നും ര​ണ്ടും ഡോ​സു​ക​ളെ​ടു​ക്കാ​ത്ത​വ​ർ ആ​യ​തി​ന്‍റെ രേ​ഖ​ക​ൾ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.

ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു

പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള ഹോ​ട്ട​ൽ ആ​ന്‍റ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ഫെ​ബ്രു​വ​രി മു​ത​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ന് മു​ന്നോ​ടി​യാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും പ​ട്ടി​ക്കാ​ടും വെ​ച്ച് ന​ട​ത്തി​യ ക്യാ​ന്പി​ൽ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ 650ൽ ​പ​രം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഹെ​ൽ​ത്ത് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.
ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ ഷാ​ൻ​സി ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​സ​മ​ദ്, സെ​ക്ര​ട്ട​റി ര​ഘു മ​ഞ്ചേ​രി, സ​ലീം തേ​നാ​രി, കെ.​ടി.​അ​ബ്ബാ​സ്, എം.​ബാ​ല​കൃ​ഷ്ണ​ൻ, അ​ബ്ദു​റ​ഹി​മാ​ൻ പാ​താ​രി, ഒ.​പി. മു​ഹ്സി​ൻ അ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.