റി​മാ​ൻ​ഡ് പ്ര​തി​ക്ക് കോ​ട​തി​യി​ൽ വ​ച്ച് കൈ​മാ​റി​യ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Saturday, February 4, 2023 12:03 AM IST
മ​ഞ്ചേ​രി : മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്ക് കോ​ട​തി​യി​ൽ വ​ച്ച് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മ​റ്റൊ​രു പ്ര​തി കൈ​മാ​റി​യ ക​ഞ്ചാ​വ് പോ​ലീ​സ് കൈ​യോ​ടെ പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ മ​ഞ്ചേ​രി എ​ൻ​ഡി​പി​എ​സ് കോ​ട​തി​യി​ലാ​ണ് സം​ഭ​വം. 26 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യെ​ന്ന കേ​സി​ൽ പ്ര​തി​യാ​യ മു​ഹ​മ്മ​ദ് റാ​ഫി (30)ക്കാ​ണ് മ​റ്റൊ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ പ്ര​തി​യാ​യ എ​ട​വ​ണ്ണ ഒ​താ​യി ചാ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ നി​യാ​സ് (30) ക​ഞ്ചാ​വ് കൈ​മാ​റി​യ​ത്. പ്ര​തി​ക​ൾ​ക്കൊ​പ്പം എ​സ്കോ​ർ​ട്ട് ഡ്യൂ​ട്ടി​യി​ലെ​ത്തി​യ പോ​ലീ​സു​കാ​രാ​ണ് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​ത് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സു​കാ​ർ സം​ഭ​വം ഉ​ട​ൻ ജ​ഡ്ജി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ജ​ഡ്ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ഞ്ചേ​രി പോ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു.