ഉൗർങ്ങാട്ടിരി: കളക്കപ്പാറ ആദിവാസി കോളനിയിലേക്ക് ഉൗർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോണ്ക്രീറ്റ് റോഡ് നിർമിച്ചത് ഗുണഭോക്താക്കൾക്ക് ആശ്വാസമായി. പെരിങ്ങപാറയിൽ നിന്നുള്ള കുത്തനെയുള്ള റോഡിന്റെ കയറ്റം മുഴുവൻ പദ്ധതിയുടെ ഭാഗമായി. 12 ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നേരത്തെ റോഡിന്റെ കുറച്ച് ഭാഗം ജില്ലാ പഞ്ചായത്ത് നിർമിച്ചിരുന്നു. മലയോര കർഷകർക്കും റോഡ് ഏറെ പ്രയോജനപ്പെടും. 30 ലക്ഷം രൂപയാണ് നിർമാണത്തിന് ചെലവഴിച്ചത്.
റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ആലിപ്പറ്റ ജമീല നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജിഷ അധ്യക്ഷത വഹിച്ചു. തച്ചംപറന്പ് ആനക്കല്ല് റോഡ് വശം സംരക്ഷണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം റൈഹാനത്ത് കുറുമാടൻ മുഖ്യാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, സ്ഥിരം സമിതി അധ്യക്ഷരായ കെ.ടി. മുഹമ്മദ് കുട്ടി, കെ.കെ. ഹസ്നത്ത്, ആസൂത്രണ സമിതി അംഗങ്ങളായ പി.കെ. അബ്ദുറഹ്മാൻ, സി.ടി. റഷീദ്, അനൂപ് മൈത്ര, സൈഫുദീൻ കണ്ണനാരി, സി.ടി. അബ്ദുറഹ്മാൻ, പഞ്ചായത്ത് മെംബർമാരായ കെ. രായിൻകുട്ടി, യു. സാജിത, ടി. അനുരൂപ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.പി. മുഹമ്മദ്, ത്രവോട് മുജീബ് റഹ്മാൻ, യാസർ നിയാസ്, എം.കെ. സലീം, ഇ. അഹമ്മദ്കുട്ടി, പി.പി. ഷഫീഖ് എന്നിവർ പ്രസംഗിച്ചു.