ട്രെ​യി​നി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റ ഒ​ഡീ​ഷ സ്വ​ദേ​ശി മ​രി​ച്ചു
Friday, March 24, 2023 10:24 PM IST
നി​ല​ന്പൂ​ർ: ട്രെ​യ​നി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. തി​രു​വാ​ലി​യി​ലെ സ്വ​കാ​ര്യ സ്്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യ മ​നാ​സ്കു​മാ​ർ ഡാ​കു (25) ആ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ ഏ​ഴി​ന് നി​ല​ന്പൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ നി​ന്ന് നി​ല​ന്പൂ​രി​ന​ടു​ത്ത് രാ​മം​കു​ത്ത് ഭാ​ഗ​ത്ത് വ​ച്ച് ഇ​യാ​ൾ തീ​വ​ണ്ടി​യി​ൽ നി​ന്നു തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

വീ​ഴ്ച​യി​ൽ ക​ഴു​ത്തി​നും ത​ല​ക്കും മു​ഖ​ത്തി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രാ​യ യൂ​ന​സ് രാ​മം​കു​ത്ത്, ഷാ​ജ​ഹാ​ൻ പാ​ത്തി​പ്പാ​റ എ​ന്നി​വ​ർ ട്രോ​മാ​കെ​യ​റി​ന്‍റെ ആം​ബു​ല​ൻ​സി​ൽ ആ​ദ്യം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കാ​ര​നെ വി​ട്ട ശേ​ഷം മ​ട​ങ്ങി വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം.