"സ്പർശം’ വിദ്യാഭ്യാസ പദ്ധതി മാതൃക:എംഎൽഎ
1281023
Sunday, March 26, 2023 12:07 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ല "സ്പർശം’ പദ്ധതിയുടെ വിജയപ്രഖ്യാപനവും വിദ്യാഭ്യാസ സെമിനാറും പുലാമന്തോൾ എഎംഎൽപി സ്കൂളിൽ നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു.
പെരിന്തൽമണ്ണ ഉപജില്ലയിൽ എഇഒ കെ. സ്രാജുട്ടിയുടെ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ച് പഠനവിടവ് നികത്തുന്നതിന് മാതൃകാപരമായ പങ്കു വഹിച്ച "സ്പർശം’ പദ്ധതി കേരളത്തിനു തന്നെ മാതൃകയാണെന്നു എംഎൽഎ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ആധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ എഇഒ കെ.സ്രാജുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ, മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ നാരായണൻ ഉണ്ണി, ബിആർസി കോ-ഓർഡിനേറ്റർ വി.എൻ ജയൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷൗക്കത്ത്, കെ. സുജിത്ത്, കെ. വീരാപ്പു, സൈതലവി, എം.സക്കീർ ഹുസൈൻ, പി.ടി. ഹുസൈൻ പാറൽ, വി.പി അബ്ദുൾ റഷീദ്, കെ.കെ ജാഫർ, ഷെൻസി അഗസ്റ്റിൻ, അച്യുതാനന്ദ ജിനേഷ്, സിബി ചെറിയോത്ത്, സ്വപ്ന കരീം, എ. ദിവ്യ, കെ.കെ ബുഷ്റ, പി. രവി, കെ. രവീന്ദ്രൻ, കെ. ബാബു, കെ. അസീസ്, എച്ച്എം ഫോറം സെക്രട്ടറി കെ അബ്ദുൾ അസീസ്, പി. സുജാത എന്നിവർ പ്രസംഗിച്ചു.