അനുശോചിച്ചു
1281026
Sunday, March 26, 2023 12:07 AM IST
നിലന്പൂർ: ഖത്തറിൽ കഴിഞ്ഞ ബുധനാഴ്ച മൻസൂറയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഫൈസൽ കുപ്പായി മരിച്ച സംഭവത്തിൽ നിലന്പൂർ നിയോജക മണ്ഡലം പ്രവാസി കോണ്ഗ്രസ് കമ്മിറ്റി അനുശോചിച്ചു.
ഗായകനും കലാകാരനും അതിലുപരി സാമൂഹ്യ സന്നദ്ധ പ്രവർത്തകനുമായിരുന്ന ഫൈസൽ കുപ്പായിയുടെ വേർപാട് കുടുംബത്തിനും നാട്ടുകാർക്കും ഉണ്ടാക്കിയ നടുക്കം ചെറുതല്ലെന്നു യോഗം ചൂണ്ടിക്കാട്ടി. നിലന്പൂർ നിയോജക മണ്ഡലം പ്രവാസി കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പട്ടിക്കാടൻ ഷാനവാസ് അധ്യക്ഷത വഹിച്ചു. എ.പി. ഹസൻ, ബഷീർ തെക്കുംപാടി, സി.ടി. അബ്ദുൾ അസീസ തുടങ്ങിയവർ പ്രസംഗിച്ചു.