മലപ്പുറം: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നു അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ജില്ലയിൽ പ്രതിഷേധം ശക്തം. കെപിഎസ്ടിഎ മലപ്പുറം റവന്യൂ ജില്ലാ കമ്മിറ്റി നഗരത്തിൽ കണ്ണു മൂടിക്കെട്ടി പ്രതിഷേധ സംഗമം നടത്തി.
പ്രതിഷേധ സംഗമം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ റവന്യൂ ജില്ലാ പ്രസിഡന്റ് കെ.വി. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. സുരേഷ്, ജില്ലാ സെക്രട്ടറി ഇ.ഉമേഷ് കുമാർ, ട്രഷറർ കെ.ബിജു, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഇ.കൃഷ്ണകുമാർ, പി. വിനോദ്കുമാർ,ഷൈൻ പി.ജോസ് എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിനു വി.പി മുഹമ്മദ്, പി.എം ജോസഫ്, കെ.രാജു,എം.പി മുഹമ്മദ്, എൻ. അബ്ദുള്ള, വി.രഞ്ജിത്ത്, കെ.സുഭാഷ്, ഒ.ശശിധരൻ, സി.പി ഷറഫുദീൻ, കെ. ശശികുമാർ, സാംകുട്ടി, ബിനുപ്കുമാർ, സുബോധ് പി. ജോസഫ് എന്നിവർ നേതൃത്വം നൽകി.
അങ്ങാടിപ്പുറം:അങ്ങാടിപ്പുറം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ടി. മുരളീധരൻ, എം.ടി കുര്യാക്കോസ്, അഷറഫ് ഒടുവിൽ, പി. സതീശൻ, കെ.ടി സുരേഷ്, എം.ശങ്കരൻ. സി.പി അജിത്, കെ.ടി ഗീത, പി. അബ്ദുൾഖാദർ, വി.ജെ ബേബി, എൻ.പി രാജേഷ്, പി.എ നാസർരാജു, ഷാൻന്റോ തോമസ്, പി. മൊയ്തു, പി. പത്മ, അനസ്, ടി.കെ ഹരിദാസ്, ബാബു ചേങ്ങോട്, ഉസ്മാൻ, കെ.ഹൈദ്രസ്, അബ്ദുസലാം, രാമദാസ്, കെ. മോഹൻദാസ്, ജിജി ജോസഫ്, സി. കുഞ്ഞിമൊയ്തിൻ, സൈതലവി എന്ന കുഞ്ഞാപ്പു, ദാമോദരൻ, മാത്തുക്കുട്ടി എന്നിവർ നേതൃത്വം നൽകി.
മലപ്പുറം: മലപ്പുറത്ത് മഹിളാ കോണ്ഗ്രസ് ജില്ലാ കമ്മിറ്റി വായ് മൂടി കെട്ടി പ്രതിഷേധിച്ചു. ഡിസിസിയിൽ നിന്നാരംഭിച്ച പ്രതിഷേധം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പി.ഷഹർബാൻ അധ്യക്ഷത വഹിച്ചു.
മഹിളാ കോണ്ഗ്രസ് ദേശീയ സെക്രട്ടറി അഡ്വ.ഫാത്തിമ റോസ്ന, സംസ്ഥാന സെക്രട്ടറി ആർ.പ്രസന്നകുമാരി, കെ.എം ഗിരിജ, ജിഷ പടിയൻ, ഷക്കീല താനൂർ, രാജശ്രീ മലപ്പുറം, സുജാത പരമേശ്വരൻ, പ്രീതി കോഡൂർ, ജിജി ശിവകുമാർ മഞ്ചേരി, ലീലാ മോഹൻദാസ് ആലിപ്പറന്പ് തുടങ്ങിയവർ നേതൃത്വം നൽകി.
നിലന്പൂർ: നിലന്പൂരിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. കെഎസ്യു , യൂത്ത് കോണ്ഗ്രസ് പ്രവർത്തകരാണ് ഇന്നലെവൈകിട്ട് നിലന്പൂർ ടൗണിൽ കെ.എൻ.ജി റോഡ് അഞ്ചു മിനിറ്റോളം ഉപരോധിച്ച് പ്രതിഷേധമറിയിച്ചത്.
നിലന്പൂർ സിഐ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല. പിന്നീട് റോഡുപരോധം അവസാനിപ്പിച്ച് പ്രതിഷേധ യോഗം ചേർന്നു. യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി വി.പി. അഫീഫ ഉദ്ഘാടനം ചെയ്തു. സമരത്തിനു എ.പി. അർജുൻ, സുഭാഷ് അമരന്പലം, കവിതാ മുണ്ടേരി, ഷംസിയ വേങ്ങാശേരി, അനീഷ് കരുളായി, ടി.എം.എസ്. ആഷിഫ്, ഷിബു പുത്തൻവീട്ടിൽ, മാനു മൂർക്കൻ തുടങ്ങിയവർ നേതൃത്വം നൽകി