പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പി​ആ​ർ​പി ചി​കി​ത്സ ആ​രം​ഭി​ക്കും
Wednesday, March 29, 2023 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പി​ആ​ർ​പി (പ്ലേ​റ്റി​ലേ​റ്റ് റി​ച്ച് പ്ലാ​സ്മ) ചി​കി​ത്സ ആ​രം​ഭി​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നൂ​ന​ത ചി​കി​ത്സാ രീ​തി​യാ​യ പി​ആ​ർ​പി ആ​രം​ഭി​ക്കു​ക.

ബ്ല​ഡ് ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി (ബി​ബി​എം​സി) യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ദാ​താ​ക്ക​ളു​ടെ ര​ക്ത​പ​രി​ശോ​ധ​ന​യ്ക്കാ​യി പു​തി​യ സം​വി​ധാ​ന​മാ​യ സി​എ​ൽ​ഐ​എ മെ​ഷീ​ൻ ബ്ല​ഡ് ബാ​ങ്കി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നും യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.

ഐ​എം​എ​യു​ടെ​യും ബ്ല​ഡ് ബാ​ങ്കി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ചി​കി​ത്സ​യു​ടെ നൂ​ത​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ഡോ​ക്ട​ർ​മാ​രെ​യും മ​റ്റു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ബോ​ധ​വ​ത്ക​രി​ക്കും.

യോ​ഗം ബി​ബി​എം​സി ചെ​യ​ർ​മാ​ൻ എം.​കെ റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സി. ബി​ന്ദു. ആ​ർ​എം​ഒ ഡോ. ​അ​ബ്ദു​ൾ റ​സാ​ഖ്, ബി​ബി​എം​സി അം​ഗ​ങ്ങ​ളാ​യ ഡോ. ​വി.​യു സീ​തി, ഡോ. ​കെ.​എം സീ​തി, ഡോ. ​ജ​ലീ​ൽ, കു​റ്റീ​രി മാ​നു​പ്പ, ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ. സാ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.