അങ്ങാടിപ്പുറം: വിശുദ്ധവാര കർമങ്ങൾക്കായി ക്രൈസ്തവ ദേവാലയങ്ങൾ ഒരുങ്ങി. കഴുതപ്പുറത്തേറി വന്ന യേശുവിനെ രാജാവായി ജനം ജറുസലേം ദേവാലയത്തിലേക്ക് ആനയിച്ചതിന്റെ സ്മരണയിൽ ഇന്നു ഓശാന ഞായർ. പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ ഇന്നു രാവിലെ ഏഴിനു ഓശാനയുടെ തിരുകർമങ്ങൾ ആരംഭിക്കും. കുരുത്തോലയുടെ വെഞ്ചരിപ്പിനു ശേഷം ഫാത്തിമ യുപി സ്കൂൾ അങ്കണത്തിൽ നിന്നു ദേവാലയത്തിലേക്ക് പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടക്കും. വികാരി ഫാ.ജെയിംസ് വാമറ്റത്തിൽ, അസിസ്റ്റന്റ് വികാരി ഫാ.സിബിൻ കിളിയംപറന്പിൽ എന്നിവർ കാർമികത്വം വഹിക്കും. രാവിലെ പത്തിനും വൈകിട്ട് അഞ്ചിനും വിശുദ്ധ കുർബാനയുണ്ടാകും.
തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30നും വൈകിട്ട് അഞ്ചിനും വിശുദ്ധ കുർബാന, ആറിനു പെസഹവ്യാഴം തിരുകർമങ്ങൾ കാലുകഴുകൽ ശുശ്രൂഷയോടെ രാവിലെ ഏഴിനു തുടങ്ങും. തുടർന്ന് വിശുദ്ധ കുർബാനയും പൊതുആരാധനയും നടക്കും. പീഢാനുഭവ തിരുകർമങ്ങൾ (ദു:ഖവെള്ളി) രാവിലെ ഏഴിനു ആരംഭിക്കും.
വൈകിട്ട് നാലിനു ചീരട്ടാമല ക്രിസ്തുരാജ ദേവാലയത്തിലേക്ക് കുരിശിന്റെ വഴി. എട്ടിനു രാത്രി 10.30ന് ഉയിർപ്പുതിരുനാൾ ആഘോഷങ്ങൾ ആരംഭിക്കും. ഒന്പതിനു രാവിലെ ഏഴിനു വിശുദ്ധ കുർബാനയുണ്ടാകും.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സെന്റ് അൽഫോൻസ ദേവാലയത്തിൽ വിശുദ്ധവാര തിരുകർമങ്ങളുടെ ഭാഗമായി ഇന്നു രാവിലെ 6.30ന് കുരിശിന്റെ വഴി, ഏഴിനു ഓശാന തിരുനാൾ, കുരിത്തോല വെഞ്ചിരിപ്പ്, വിശുദ്ധ കുർബാന, വൈകുന്നേരം 4.15ന് കുരിശിന്റെ വഴി, വിശുദ്ധ കുർബാന, ആറിനു രാവിലെ ഏഴിനു പെസഹ തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, ഒന്പതു മുതൽ ഉച്ചക്കു12 വരെ പൊതുആരാധന. ഏഴിനു രാവിലെ ഏഴിനു ദുഃഖവെള്ളി തിരുക്കർമങ്ങൾ, രാവിലെ
ഒന്പതിനു കുരിശിന്റെ വഴി (നഗരംചുറ്റി). എട്ടിനു രാവിലെ ഏഴിനു ദുഃഖശനി തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, പത്തിനു ഈസ്റ്റർ തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, ഒന്പതിനു രാവിലെ ഏഴിനു വിശുദ്ധ കുർബാന.
പെരിന്തൽമണ്ണ: ലൂർദ് മാതാ ദേവാലയത്തിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് ഇന്നുരാവിലെ എട്ടിനു കുരുത്തോല വെഞ്ചരിപ്പോടെ തുടക്കമാകും. തുടർന്ന് കുരുത്തോല പ്രദക്ഷിണം, ദിവ്യബലി, വൈകുന്നേരം 4.30 ന് ദിവ്യബലി,നാളെ രാവിലെ 6.45 ന് ദിവ്യബലി, നൊവേന, 10.30 നും വൈകുന്നേരം 5.30നും ജപമാല, ആരാധന, ദിവ്യബലി, നൊവേന.ചൊവ്വാഴ്ച വൈകുന്നേരം നാലു മുതൽ രാത്രി ഏഴുവരെ കുന്പസാരം. പെസഹാ വ്യാഴാഴ്ച തിരുവത്താഴ ദിവ്യബലി, തുടർന്ന് രാത്രി 12 വരെ ദിവ്യകാരുണ്യ ആരാധന.
ദു:ഖവെള്ളിയാഴ്ച രാവിലെ ഏഴിനു കുരിശിന്റെ വഴി, വൈകുന്നേരം 4.30 ന് പീഢാനുഭവ ചരിത്രവായന, കുരിശ് ആരാധന, ദിവ്യകാരുണ്യ സ്വീകരണം, നഗരി കാണിക്കൽ, ശനിയാഴ്ച രാത്രി 10.45 ന് പുത്തൻതീ ആശീർവാദം, ദൈവ വചന പാരായണം, ജ്ഞാനസ്നാന ജലാർശീർവാദം, ജ്ഞാനസ്നാനവൃത നവീകരണം, ദിവ്യബലി, ഉയിർപ്പു ഞായറാഴ്ച രാവിലെ എട്ടിനു ദിവ്യബലി.
കരുവാരകുണ്ട്: കരുവാരകുണ്ട് തിരുകുടുംബ ഫൊറോന ദേവാലയത്തിൽ ഇന്നു രാവിലെ 6.30 നും വൈകുന്നേരം അഞ്ചിനുമാണ് വിശുദ്ധ തിരുകർമങ്ങൾ. വിശുദ്ധ കുർബാന, കുരുത്തോല പ്രദക്ഷിണം തുടങ്ങിയ തിരുകർമങ്ങൾക്ക് ഫൊറോന വികാരി ഫാ.തോമസ് പൊരിയത്ത് മുഖ്യകാർമികത്വം വഹിക്കും. കൽകുണ്ട് സെന്റ് മേരീസ് ദേവാലയത്തിൽ ഇന്നു രാവിലെ 7.30 ന് തിരുകർമങ്ങൾ ആരംഭിക്കും.
കൽകുണ്ട് അട്ടികപ്പേളയിൽ നിന്നു കുരുത്തോല പ്രദക്ഷിണം സെന്റ് മേരീസ് ദേവലയത്തിലേക്ക് പുറപ്പെടും. തുടർന്ന് അർപ്പിക്കുന്ന വിശുദ്ധ കുർബാനക്കും മറ്റു തിരുകർമങ്ങൾക്കും വികാരി ഫാ.ലിൻസ് മുണ്ടക്കൽ കാർമികത്വം വഹിക്കും. വീട്ടിക്കുന്ന് സെന്റ് ജോർജ് ദേവാലയത്തിൽ ഓശാന ഞായർ തിരുകർമങ്ങൾ രാവിലെ 10ന് ആരംഭിക്കും. നമസ്ക്കാരം, ഓശാന ശുശ്രൂഷകൾ, പ്രദക്ഷിണം, സന്ദേശം, വിശുദ്ധ കുർബാന തുടങ്ങിയ തിരുകർമങ്ങൾ നടക്കും. തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ രാവിലെ ഏഴിനു വിശുദ്ധ കുർബാനയും മറ്റു തിരുകർമങ്ങളും ആരംഭിക്കും. വ്യാഴം വൈകുന്നേരം അഞ്ചിനു വിശുദ്ധ കുന്പസാരം, വൈകുന്നേരം ആറിനു അപ്പം മുറിക്കൽ ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവ നടക്കും.
ദു:ഖവെള്ളി രാവിലെ 9.30ന് കുരിശിന്റെ വഴി; പീഢാസഹനം; പ്രദീക്ഷണം; ഖബറടക്ക ശുശ്രൂഷ.ശനി രാവിലെ 7.30 ന് വിശുദ്ധ കുർബാന; സെമിത്തേരിയിൽ ധൂപപ്രാർഥന. ഉയിർപ്പ് തിരുനാൾ. ശനി വൈകുന്നേരം 6.30ന് നമസ്ക്കാരം; ഉയിർപ്പ് തിരുന്നാൾ ശുശ്രൂഷ; പ്രദിക്ഷണം വിശുദ്ധ കുർബാന. സമാപന ആശീർവാദം. തിരുകർമങ്ങൾക്ക് ദേവാലയ വികാരി ഫാ.ഏൽദോ കാരികൊന്പിൽ നേതൃത്വം വഹിക്കും.