പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ടു: മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ
Friday, June 2, 2023 11:52 PM IST
പൊ​ന്നാ​നി: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​തി​നൊ​പ്പം അ​തി​നു​വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ പ്ര​ത്യേ​കം പ​രി​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ടെ​ന്ന് കാ​യി​ക ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ. പൊ​ന്നാ​നി ടൗ​ണ്‍ ജി​എം​എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​ന്നാ​നി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വ​രു​ന്ന ക​ട​വ​നാ​ട് വി​ദ്യാ​ല​യം ഉ​ൾ​പ്പെ​ടെ മൂ​ന്നോ​ളം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് പു​റ​മെ ആ​രോ​ഗ്യം, ജ​ല​സേ​ച​നം, ഭ​വ​ന നി​ർ​മാ​ണം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി സം​സ്ഥാ​ന​ത്ത് മി​ക​ച്ച പു​രോ​ഗ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശി​ലാ​ഫ​ല​കം മ​ന്ത്രി അ​നാ​ച്ഛാ​ദ​നം ചെ​യ്തു. പി​എം​ജെ​വി​കെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 1.32 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് മൂ​ന്നുനി​ല കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പൊ​ന്നാ​നി ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ ബി​ന്ദു സി​ദ്ധാ​ർ​ഥ​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്. സ​ജി​റൂ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ജീ​ന ജ​ബ്ബാ​ർ, ഒ.​ഒ ഷം​സു, ര​ജീ​ഷ് ഉൗ​പ്പാ​ല, ഷീ​ന സു​ദേ​ശ​ൻ, ടി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​ർ, പൊ​ന്നാ​നി എ​ഇ​ഒ ഷോ​ജ, ബി​പി​ഒ ഹ​രി​യാ​ന​ന്ദ​കു​മാ​ർ, സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പി​ക മി​നി ടി. ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.