ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ നി​ർ​വ​ഹി​ച്ചു
Tuesday, June 6, 2023 12:24 AM IST
മ​ല​പ്പു​റം: എ​ല്ലാ​വ​ർ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന കെ-​ഫോ​ണ്‍ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യി. ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലി​നു നി​യ​മ​സ​ഭ​യി​ലെ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​ന്പി മെം​ബേ​ഴ്സ് ലോ​ഞ്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.

പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം താ​നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ദേ​വ​ധാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന്യൂ​ന​പ​ക്ഷ ക്ഷേ​മ, കാ​യി​ക, വ​ഖ​ഫ്, ഹ​ജ്ജ്, റെ​യി​ൽ​വേ വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ നി​ർ​വ​ഹി​ച്ചു. താ​നാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ല്ലി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന​തു​ല്യ പ​ദ്ധ​തി​യാ​ണ് കെ-​ഫോ​ണ്‍ എ​ന്നും ഇ​തി​ലൂ​ടെ വി​ദ്യാ​ഭ്യാ​സം, ഗ​താ​ഗ​തം, വ്യ​വ​സാ​യം, അ​ടി​സ്ഥാ​ന സൗ​ക​ര്യം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ 30,000 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നൂ​റു വീ​ടു​ക​ൾ എ​ന്ന ക​ണ​ക്കി​ൽ 14,000 വീ​ടു​ക​ളി​ലും കെ-​ഫോ​ണ്‍ ഇ​ന്‍റ​ർ​നെ​റ്റ് എ​ത്തും.

സം​സ്ഥാ​ന​ത്ത് സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന 20 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ർ​ക്കു മി​ത​മാ​യ നി​ര​ക്കി​ലും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യാ​ണു കെ-​ഫോ​ണി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. നി​ല​വി​ൽ 18,000 ഓ​ളം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ-​ഫോ​ണ്‍ മു​ഖേ​ന ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കി ക​ഴി​ഞ്ഞു. 7000 വീ​ടു​ക​ളി​ൽ ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. അ​തി​ൽ 748 ക​ണ​ക്ഷ​ൻ ന​ൽ​കി. 40 ല​ക്ഷ​ത്തോ​ളം ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഐ​ടി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കെ-​ഫോ​ണ്‍ ഇ​തി​നോ​ട​കം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി 2519 കി​ലോ​മീ​റ്റ​ർ ഒ​പി​ജി​ഡ​ബ്ല്യു കേ​ബി​ളി​ങ്ങും 19118 കി​ലോ​മീ​റ്റ​ർ എ​ഡി​എ​സ്എ​സ് കേ​ബി​ളി​ങ്ങും പൂ​ർ​ത്തി​യാ​ക്കി. കൊ​ച്ചി ഇ​ൻ​ഫോ​പാ​ർ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കെ-​ഫോ​ണി​ന്‍റെ ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ കാ​റ്റ​ഗ​റി- 1 ലൈ​സ​ൻ​സും ഔ​ദ്യോ​ഗി​ക​മാ​യി ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ (ഐ​എ​സ്പി) കാ​റ്റ​ഗ​റി ബി ​യൂ​ണി​ഫൈ​ഡ് ലൈ​സ​ൻ​സും നേ​ര​ത്തെ ല​ഭ്യ​മാ​യി​രു​ന്നു.കെ ​ഫോ​ണ്‍ പ​ദ്ധ​തി​യു​ടെ പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ലം ത​ല പ്ര​ഖ്യാ​പ​നം മൂ​ക്കു​ത​ല പി​സി​എ​ൻ​ജി​എ​ച്ച്എ​സ്എ​സി​ൽ പി.​ന​ന്ദ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​ന്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ. ​സി​ന്ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​ന്നാ​നി ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.ത​വ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം പോ​ത്ത​നൂ​ർ ജി​യു​പി സ്കൂ​ളി​ൽ പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. യു. ​സൈ​നു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം പു​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​ജ​നി നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ഷി​ഹാ​ബ് കോ​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹാ​ക​വി മോ​യി​ൻ കു​ട്ടി വൈ​ദ്യ​ർ മാ​പ്പി​ള ക​ലാ അ​ക്കാ​ഡ​മി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 700 ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ദ്യ ക​ണ​ക്ഷ​ൻ ന​ൽ​കി.

കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ, പു​ളി​ക്ക​ൽ, ചെ​റു​കാ​വ്, വാ​ഴ​യൂ​ർ, വാ​ഴ​ക്കാ​ട്, മു​തു​വ​ല്ലൂ​ർ, ചീ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 100 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ത​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ക​ണ​ക്ഷ​ൻ ന​ൽ​കി​യ​ത്.മ​ങ്ക​ട മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ശ്മി ശ​ശി​കു​മാ​ർ നി​ർ​വ​ഹി​ച്ചു. കു​റു​വ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സി അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് സാ​ജി​ദ് ബാ​ബു നി​ർ​വ​ഹി​ച്ചു.