‘ദേ​ശീ​യ വ​യോ​ജ​ന ന​യ​ത്തി​ന് രൂ​പം ന​ൽ​ക​ണം’
Sunday, September 24, 2023 12:49 AM IST
മ​ല​പ്പു​റം: ദേ​ശീ​യ വ​യോ​ജ​ന ന​യ​ത്തി​ന് രൂ​പം ന​ൽ​ക​ണ​മെ​ന്നും റെ​യി​ൽ​വേ യാ​ത്ര​ക്കൂ​ലി​യി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന യാ​ത്രാ​ഇ​ള​വ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ജി​ല്ല​യോ​ടു​ള്ള റെ​യി​ൽ​വേ​യു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫ്ര​ണ്ട്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​ടി. ശാ​ര​ദ ടീ​ച്ച​ർ ന​ഗ​റി​ൽ (ദി​ലീ​പ് മു​ഖ​ർ​ജി ഭ​വ​ൻ) ചേ​ർ​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ര​വി​ള രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ചെ​ല്ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ര​ത്നാ​ക​ര​ൻ, സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷ ക​മ്മീ​ഷ​ൻ അം​ഗം വി. ​ര​മേ​ശ​ൻ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ. ​മ​ജ്നു, അ​ഡ്വ. കെ.​വി. ശി​വ​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​വി​ജ​യ​ല​ക്ഷ്മി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കെ.​സി സ​ത്യ​നാ​ഥ് വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.


ഭാ​ര​വാ​ഹി​ക​ളാ​യി സി. ​വി​ജ​യ​ല​ക്ഷ്മി (പ്ര​സി​ഡ​ന്‍റ്), കെ.​ജെ ചെ​ല്ല​പ്പ​ൻ, കെ.​ആ​ർ സു​കു​മാ​ര​ൻ, കെ.​പി ഹൈ​മ​വ​തി, കെ.​പി. ജ​യേ​ന്ദ്ര​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ഡ്വ. കെ.​വി ശി​വ​രാ​മ​ൻ (സെ​ക്ര​ട്ട​റി), എം.​എ​സ് ശി​വ​രാ​മ​ൻ, പി. ​ശി​വ​ശ​ങ്ക​ര​ൻ, എ. ​ചെ​ള്ളി, എ​ൻ.​പി കീ​ര​ൻ​കു​ട്ടി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ.​സി സ​ത്യ​നാ​ഥ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.