‘ചോലക്കുളം സ്കൂൾ’ നവതി ആഘോഷ നിറവിൽ
1337955
Sunday, September 24, 2023 12:51 AM IST
മേലാറ്റൂർ:"വാകതണലിൽ 90’ എന്ന പേരിൽ മേലാറ്റൂർ ചോലക്കുളം ടി.എം. ജേക്കബ് മെമ്മോറിയൽ എൽപി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങൾക്ക് തുടക്കമായി. പൂർവവിദ്യാർഥിസംഗമം, കാർഷിക സെമിനാർ, മികച്ച അടുക്കളതോട്ടം കണ്ടെത്തി ആദരിക്കൽ, സഹവാസ ക്യാന്പ്, ബോധവത്കരണ ക്ലാസ്, ജീവകാരുണ്യപ്രവർത്തനങ്ങൾ എന്നിവ നടക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. മേലാറ്റൂർ രാധാകൃഷ്ണൻ സുവനീർ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ വി. കമലം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മാത്യു സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രസ് എം.ഗായത്രി, എഇഒ പി.സക്കീർ ഹുസൈൻ, മേലാറ്റൂർ പത്മനാഭൻ, ടി.കെ രാധാകൃഷ്ണൻ, ടി.കല്യാണി സന്തോഷ് ക്രിസ്റ്റി, കെ.കെ നജ്മുദ്ദീൻ, ബാബുരാജ്, കെ.വനജ എന്നിവർ പ്രസംഗിച്ചു.