മങ്കട: മങ്കടയിലെ പൊറ്റേക്കാട്ട് ഹരിദാസ് (63) റിയാദില്‍ അന്തരിച്ചു. 25 വര്‍ഷമായി പ്രവാസിയാണ്. ഏഴു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് പോയത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു. ഭാര്യ: മൃദുല തെക്കത്ത് ചെമ്മലശേരി (മങ്കട ടിടിസി കോളജ് പ്രിന്‍സിപ്പല്‍). മകന്: പ്രണവ്. സഹോദരങ്ങള്‍: വിനയകുമാര്‍, അജിത്കുമാര്‍, മീര, ഉഷ, അനിത. പിതാവ്: പരേതനായ കുട്ടികൃഷ്ണന്. അമ്മ: പരേതയായ സരോജിനി അമ്മ.