മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന്
1225677
Wednesday, September 28, 2022 11:46 PM IST
മുക്കം: കാരശേരി തിരുവമ്പാടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മണ്ടാം കടവ് താഴെ തിരുവമ്പാടി റോഡ് പ്രവൃത്തിയിലെ കാലതാമസം ഒഴിവാക്കണമെന്നും റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യം ശക്തമാവുന്നു.
കരാറുകാരൻ പാതിവഴിയിൽ നിർത്തി പോയ പ്രവർത്തി കാരണം റോഡിൽ കാൽനടയാത്ര പോലും ദുഷ്കരമാണ്. റോഡിലെ യാത്രാ ദുരിതത്തിന് അറുതി വരുത്തി പ്രവർത്തി എത്രയും വേഗം ആരംഭിക്കാൻ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് കുമാരനെല്ലൂർ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മണ്ടാംകടവിൽ നിന്നും ഗേറ്റും പടി വരെയാണ് സമരം നടത്തിയത്. മാർച്ച് വി.എൻ. ജംനാസ് ഉദ്ഘാടനം ചെയ്തു.