ന​മ്പി​കു​ളം ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി വേ​ണം
Saturday, October 1, 2022 11:54 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ 2018-ൽ ​നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച ന​മ്പി​കു​ളം ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം കൂ​രാ​ച്ചു​ണ്ട് അ​റു​പ​ത്തെ​ട്ടാം ബൂ​ത്ത് ക​മ്മി​റ്റി യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ 2.56 ഏ​ക്ക​ർ സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കി​യ​താ​ണ്. ഇ​തി​നാ​യി 1.5 കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച് 2018-ൽ ​പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി​യി​രു​ന്നു.

2019 ൽ ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ക​രാ​ർ ക​മ്പ​നി ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നാ​ലു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ​കു​തി പോ​ലും പൂ​ർ​ത്തീ​ക​രി​ച്ചി​ല്ലെ​ന്നും പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന നി​ല​യി​ലു​മാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ബൂ​ത്ത് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സോ​ണി തോ​മ​സ് പു​ന്ന​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം പി.​എം. തോ​മ​സ്, ബി​ജു കു​ന്ന​ത്ത്, ബി​നോ​ജ് എ​ര​പ്പാ​ൻ​തോ​ട്, ബാ​ബു കു​റ്റ്യാ​നി, വി.​കെ. രാ​ജു, ടി.​ജെ. പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.