‘യോ​ദ്ധാ​വി​’ന് പി​ന്തു​ണ​യാ​യി മി​നിമാ​ര​ത്ത​ൺ
Monday, October 3, 2022 12:30 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള പോ​ലീ​സി​ന്‍റെ ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​നാ​യ യോ​ദ്ധാ​വി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ മി​നി മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു. എ​ക്സ​ല​ന്‍റ് സ്പോ​ർ​ട്സ് ആ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ബെ​ഞ്ച​മി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ൺ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് സി​യാ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി പി.​പി. സാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
എ​സി​പി ബി​ജു​രാ​ജ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ എ​സ്.​കെ. അ​ബൂ​ബ​ക്ക​ർ‌, അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് പി. ​സി​ദ്ദി​ഖ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ർ​ജു​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നാ​നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത മി​നി മാ​ര​ത്ത​ണി​ൽ കാ​പ്പാ​ട് സ്വ​ദേ​ശി ശ​ര​ൺ ഒ​ന്നാം സ്ഥാ​നം നേ​ടി. ന​ഫീ​സ് (കോ​ഴി​ക്കോ​ട്) ര​ണ്ടാം സ്ഥാ​ന​വും മി​ഥു​ൻ (കോ​ഴി​ക്കോ​ട്) മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.