ഹുസൈന്റെകുടുംബത്തിന് കൈത്താങ്ങായി കേരള റെഞ്ച് ഫോറസ്റ്റ് ഓഫീസേഴ്സ് അസോ.
1227643
Thursday, October 6, 2022 12:05 AM IST
കോഴിക്കോട്: കാട്ടാനയുടെ അക്രമണത്തിൽ മരണപ്പെട്ട ആർആർടി ആംഗം ഹുസൈന്റെ കുടുംബത്തിന് കൈത്താങ്ങായി കേരള റെയിഞ്ച് ഫോറസ്റ്റ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച കുടുംബ സഹായ ഫണ്ട് മന്ത്രി എ.കെ. ശശീന്ദ്രൻ ഹുസൈന്റെ മക്കൾക്ക് കൈമാറി.
ചടങ്ങിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. അധീഷ് സ്വാഗതവും, സെക്രട്ടറി മുഹമ്മദ് റാഫി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബി. ദിലീഫ്, വി.രതീശൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ച് കേരള ഫോറസ്റ്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സമാഹരിച്ച ധനസഹായം എം.ജോഷിൽ വനം മന്ത്രി മുഖേന ഹുസൈന്റെ കുടുംബത്തിന് തദവസരത്തിൽ കൈമാറി.