ഫാം​റോ​ക്ക് ഗാ​ര്‍​ഡ​ന്‍ ആ​ന്‍​ഡ് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ പാ​ര്‍​ക്ക് 28ന് ​തു​റ​ക്കും
Sunday, November 27, 2022 3:37 AM IST
കോ​ഴി​ക്കോ​ട്: ക​രു​വ​ന്തി​രു​ത്തി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും ഡോ. ​ഹൈ​മ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ ഫാം​റോ​ക്ക് ഗാ​ര്‍​ഡ​ന്‍ ആ​ന്‍​ഡ് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ പാ​ര്‍​ക്ക് 28ന് ​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും. 22 കോ​ടി ചെ​ല​വി​ലാ​ണ് പാ​ര്‍​ക്ക് പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍​റ് കെ.​എം.​ബ​ഷീ​ര്‍, ഡോ.​ഷൈ​മ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി എം.​ബാ​ബു​രാ​ജ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഫ​റോ​ക്ക് ചു​ങ്കം ജം​ക്ഷ​നു സ​മീ​പം ഫാ​റൂ​ഖ് കോ​ള​ജ് റോ​ഡി​ല്‍ ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പാ​ര്‍​ക്ക്. കൃ​ഷി​വ​കു​പ്പി​ന്‍റെ ജൈ​വ​ഗൃ​ഹം പ​ദ്ധ​തി​യു​ടെ​യും ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ​യും ഭാ​ഗ​മാ​യി തു​ട​ക്കം കു​റി​ച്ച അ​ഗ്രി​ക​ള്‍​ച്ച​ര്‍ ആ​ന്‍​ഡ് അ​ക്വാ​ക​ള്‍​ച്ച​ര്‍ പാ​ര്‍​ക്ക് പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ള്‍ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ദ്യാ​ന​വും ഓ​ഡി​റ്റോ​റി​യ​വും നീ​ന്ത​ല്‍​ക്കു​ള​വു​മ​ട​ക്കം ഉ​ള്‍​പ്പെ​ടു​ത്തി സാം​സ്‌​കാ​രി​ക, വി​നോ​ദ​കേ​ന്ദ്ര​മാ​യി നാ​ടി​നു സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.​വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ അ​ക്ഷ​രോ​ദ്യാ​ന​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. വൈ​കീ​ട്ട് അ​ഞ്ചി​ന് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​മെ​ന്ന​വ​ര്‍ പ​റ​ഞ്ഞു.