ഗി​ഫ്റ്റ​ഡ് ചി​ല്‍​ഡ്ര​ന്‍ ഫീ​ല്‍​ഡ് ട്രി​പ്പ് സം​ഘ​ടി​പ്പി​ച്ചു
Monday, December 5, 2022 12:43 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ ഗി​ഫ്റ്റ​ഡ് ചി​ല്‍​ഡ്ര​ന്‍ പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്ക് ഫീ​ല്‍​ഡ് ട്രി​പ്പ് സം​ഘ​ടി​പ്പി​ച്ചു.
സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യാ​യ പ്ര​തി​ഭാ പോ​ഷ​ണ പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വി​വി​ധ ക്ലാ​സു​ക​ളും ക്യാ​മ്പു​ക​ളും ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫീ​ല്‍​ഡ് ട്രി​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്. പ​തി​നെ​ട്ട് സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​ഭാ​ധ​ന​രാ​യ നാ​ല്‍​പ്പ​ത്തി​നാ​ല് കു​ട്ടി​ക​ളാ​ണ് പ​ഠ​ന യാ​ത്ര​യി​ല്‍ അം​ഗ​ങ്ങ​ളാ​യ​ത്. പൂ​ക്കോ​ട് വെ​റ്റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല, അ​മ്പ​ല​വ​യ​ല്‍ റീ​ജി​യ​ണ​ല്‍ അ​ഗ്രി​ക​ള്‍​ച്ച​ര്‍ സ്റ്റേ​ഷ​ന്‍, കാ​രാ​പ്പു​ഴ അ​ണ​ക്കെ​ട്ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു യാ​ത്ര. ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നും ക​രി​യ​ര്‍ ഓ​റി​യ​ന്‍റേ​ഷ​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന യാ​ത്ര​യി​ല്‍ വി​വി​ധ സെ​ഷ​നി​ലാ​യി ക്ലാ​സു​ക​ളും ന​ട​ത്തി.
ഡോ. ​ബി​മ​ല്‍ പി. ​ബ​ഷീ​ര്‍, ഡോ. ​എം. പ്ര​ദീ​പ്, ഡോ. ​കെ.​സി. ബി​ബി​ന്‍, ഡോ. ​ര​ജ​നി, ഡോ. ​സ​ക്ക​റി​യ ഇ​ബ്രാ​ഹിം, ഡോ. ​ജോ​ര്‍​ജ് ചാ​ണ്ടി, ഡോ. ​സൗ​മ്യ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ.​ജി. മ​നോ​ഹ​ര​ന്‍, കോ​ർ​ഡി​നേ​റ്റ​ര്‍ സി​റാ​ജു​ദ്ദീ​ന്‍ പ​ന്നി​ക്കോ​ട്ടൂ​ര്‍, അ​ധ്യാ​പ​ക​രാ​യ എ.​വി. മു​ഹ​മ്മ​ദ്, കെ. ​അ​ബ്ദു​ല്‍ ല​ത്തീ​ഫ്, എം. ​സ​ജ്‌​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.