ഐ​എ​ൻ​ടി​യു​സി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ത​ല ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Monday, December 5, 2022 12:43 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ഹാ​ത്മ ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​ട​ന ഐ​എ​ൻ​ടി​യു​സി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ത​ല ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ഗീ​താ ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൊ​ഴി​ലു​റ​പ്പ് സ​മ​യം രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ​യാ​ക്ക​ണ​മെ​ന്നും, വേ​ത​നം 600 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ബ​ജ​റ്റ് വി​ഹി​തം വ​ർ​ഷം​തോ​റും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര​വാ​ഹി​ക​ളാ​യി ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന (പ്ര​സി​ഡ​ന്‍റ്), സ​ഫി​യ കു​റു​ങ്ങോ​ട്ട്, മ​റി​യാ​മ്മ കു​ര്യാ​ക്കോ​സ്, കോ​യ പൊ​ട്ടേ​ങ്ങ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) ലി​സ അ​രീ​ക്ക​ൽ, ഗീ​താ ച​ന്ദ്ര​ൻ, ബി​ജി സെ​ബാ​സ്റ്റ്യ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ), ഉ​ഷ പ​ന്നി​ക്കാ​ശേ​രി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.