കാ​റി​ടി​ച്ച് കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Tuesday, December 6, 2022 10:36 PM IST
താ​മ​ര​ശേ​രി: കാ​റി​ടി​ച്ച് കാ​ല്‍ ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. വെ​സ്റ്റ് പു​തു​പ്പാ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. വെ​സ്റ്റ് പു​തു​പ്പാ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന ന​ടു​ക്കു​ന്നു​മ്മ​ല്‍ രാ​ജു (49) ആ​ണ് മ​രി​ച്ച​ത്. ഇ​ടി​ച്ച കാ​ര്‍ നി​ര്‍​ത്താ​തെ പോ​യ​തി​നാ​ല്‍ ചോ​ര വാ​ര്‍​ന്നാ​ണ് മ​രി​ച്ച​ത്. രാ​ജു​വി​നെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് റോ​ഡ​രു​കി​ലെ പൊ​ന്ത​ക്കാ​ട്ടി​ല്‍ ചോ​ര വാ​ര്‍​ന്ന നി​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഈ​ങ്ങാ​പ്പു​ഴ​യി​ലെ ചാ​യ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ രാ​ജു പു​ല​ര്‍​ച്ചെ ക​ട തു​റ​ക്കാ​നാ​യി വെ​സ്റ്റ് പു​തു​പ്പാ​ടി​യി​ല്‍ ബ​സ്സി​ല്‍ ക​യ​റാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് കാ​റി​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. കാ​റി​ടി​യ്ക്കു​മ്പോ​ള്‍ ആ​രും റോ​ഡി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ സം​ഭ​വം ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​രു​ന്നി​ല്ല. പി​ന്നീ​ട് ഈ ​ഭാ​ഗ​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​റി​ടി​ച്ചാ​ണ് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

താ​മ​ര​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നു ശേ​ഷം വൈ​ക​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം പു​തു​പ്പാ​ടി​കാ​ര​ക്കു​ന്ന് ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു. അ​പ​ക​ടം വ​രു​ത്തി നി​ര്‍​ത്താ​തെ പോ​യ കാ​റി​നെ കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍ ഇ​രി​ട്ടി സ്വ​ദേ​ശി​യാ​യ രാ​ജു വ​ര്‍​ഷ​ങ്ങ​ളാ​യി​വെ​സ്റ്റ് പു​തു​പ്പാ​ടി​യി​ലാ​ണ് താ​മ​സം. ബി​ന്ദു​വാ​ണ് രാ​ജു​വി​ന്‍റെ ഭാ​ര്യ. മ​ക്ക​ള്‍: ഫു​ല്‍​ജി​ന്‍, ആ​ദി​ത്യ.