കൂ​രാ​ച്ചു​ണ്ടി​ൽ ആ​രോ​ഗ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു
Wednesday, January 25, 2023 12:37 AM IST
കൂ​രാ​ച്ചു​ണ്ട്: ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "എ​ന്‍റെ ആ​രോ​ഗ്യം എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം' എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​ക്കൊ​ണ്ട് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യി ആ​രോ​ഗ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഒ.​കെ. അ​മ്മ​ദ്, സി​മി​ലി ബി​ജു, ഡാ​ർ​ലി എ​ബ്ര​ഹാം, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. വി.​കെ. ഹ​സീ​ന, പി.​കെ. ലീ​ബ, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, വ്യാ​പാ​ര വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ, ഐ​സി​ഡി​എ​സ്, ഹ​രി​ത ക​ർ​മ സേ​ന പ്ര​തി​നി​ധി​ക​ൾ, കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ വി​നോ​ദ്, പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ.​സി. അ​ര​വി​ന്ദ​ൻ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മേ​ള​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ സ​ന്ദേ​ശ റാ​ലി, വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ്റ്റാ​ളു​ക​ൾ, നേ​ത്ര പ​രി​ശോ​ധ​ന, ജീ​വി​ത​ശൈ​ലീ രോ​ഗ​നി​ർ​ണ​യം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഡോ. ​ടോ​ജോ പി. ​ജോ​യ്, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​നു എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.