സൂ​ച​നാ സ​മ​രം ഫ​ലം ക​ണ്ടു; പ​ട്ടി​ക ജാ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​നി ക​ംപ്യൂ​ട്ട​ര്‍ പ​ഠി​ക്കാം
Wednesday, January 25, 2023 12:38 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ കീ​ഴി​ൽ ഈ​സ്റ്റ്ഹി​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ​എ​ക്സാ​മി​നേ​ഷ​ന്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ സ​മ​ര​ത്തെ തു​ട​ർ​ന്ന് അ​ഞ്ച് ക​മ്പ്യൂ​ട്ട​റു​ക​ള്‍ എ​ത്തി​ച്ചു.
പ​ട്ടി​ക വി​ഭാ​ഗ​ത്തി​ലെ തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വ​തീ-​യു​വാ​ക്ക​ൾ​ക്ക് ജോ​ലി ല​ഭി​ക്കു​ന്ന​തി​നും മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ണ്ടെ​ത്തു​ന്ന​തി​നും വേ​ണ്ടി സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ കീ​ഴി​ൽ ന​ട​ത്തി​വ​രു​ന്ന 2 വ​ർ​ഷ​ത്തെ സ്റ്റെ​നോ​ഗ്രാ​ഫി കോ​ഴ്സ് ഉ​ൾ​പ്പെ​ടെ വി​വി​ധ കോ​ഴ്സു​ക​ളി​ൽ കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം അ​നി​വാ​ര്യ​മാ​യി​രി​ക്കെ ക്ലാ​സ്സു​ക​ൾ ആ​രം​ഭി​ച്ചു വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടും പ്രാ​ക്ടി​ക്ക​ൽ പ​രി​ശീ​ല​ന​ത്തി​ന് ക​മ്പ്യൂ​ട്ട​ർ ഇ​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ​പ​ഠ​നം വ​ഴി​മു​ട്ടി​യി​രു​ന്നു. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര സ​മി​തി രൂ​പീ​ക​രി​ച്ച് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ സൂ​ച​നാ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​രു​ന്നു. മാ​സ​ങ്ങ​ൾ പി​ന്നി​ട്ടും കം​പ്യൂ​ട്ട​ർ സ്ഥാ​പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ട്ടി​ക ജാ​തി/​വ​ർ​ഗ സം​ര​ക്ഷ​ണ സ​മി​തി​യും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ക​ല​ക്ട​റേ​റ്റി​നു മു​ന്നി​ൽ ഫെ​ബ്രു​വ​രി​യി​ൽ അ​നി​ശ്ചി​ത കാ​ല സ​ത്യാ​ഗ്ര​ഹ സ​മ​രം പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് കം​പ്യൂ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.