ചക്കിട്ടപാറ: ചെമ്പനോട സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് നാളെ വൈകിട്ട് 4.30ന് കൊടിയേറും.
തുടർന്ന് ഗ്രോട്ടോ വെഞ്ചരിപ്പ്, വിശുദ്ധ കുർബാന, നൊവേന - ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കാർമികത്വം വഹിക്കും. 6.30 സൺഡേ സ്കൂൾ വാർഷിക ഉദ്ഘാടനം.
28ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, മാതാവിന്റെ നൊവേന, മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ, അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോസുകുട്ടി അന്തീനാട്ട്, ഏഴിന് പ്രദക്ഷിണം, ലദീഞ്ഞ്, പ്രസംഗം, ഒന്പതിന് സമാപന ആശീർവാദം, വാദ്യമേളങ്ങൾ, ആകാശ വിസ്മയം. 29 ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, പത്തിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ.ജോർജ് മുണ്ടനാട്ട്, 11.30 ലദീഞ്ഞ്, പ്രദക്ഷിണം, 12.15 സമാപന ആശീർവാദം, വാദ്യമേളങ്ങൾ, സ്നേഹവിരുന്ന്. 30ന് രാവിലെ 6.30 വിശുദ്ധ കുർബാന, പരേതരുടെ അനുസ്മരണം, സെമിത്തേരി സന്ദർശനം.