വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു
1263230
Monday, January 30, 2023 12:34 AM IST
കോഴിക്കോട് : തെരുവുനായ് ശല്യം രൂക്ഷമായ ആനക്കുഴിക്കരയിൽ വീണ്ടും ആക്രമണം. വിദ്യാർഥിക്ക് കടിയേറ്റു.
സുൽഫീക്കർ റോഡിൽ അങ്കണവാടിക്കു സമീപമുള്ള പുതിയ മഠത്തിൽ ജംഷീറിന്റെ മകൻ മുഹമ്മദ് ഇമ്രാനാണ് (13) നായുടെ കടിയേറ്റത്. കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ആഴത്തിലുള്ള കടിയായതിനാൽ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഒരാടിനും കടിയേറ്റിരുന്നു. ഈ ഭാഗത്ത് നേരത്തേയും തെരുവുനായ് ആക്രമണം ഉണ്ടായിട്ടുണ്ട്. അങ്കണവാടി, മദ്റസ, ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് ധാരാളം വിദ്യാർഥികൾ യാത്ര ചെയ്യുന്ന ഇവിടെ നായ്ശല്യം പരിസരവാസികളെ ആശങ്കയിലാക്കുന്നുണ്ട്. അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.