കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം: കെഎസ്എസ്പിയു
1263535
Tuesday, January 31, 2023 12:06 AM IST
കൂരാച്ചുണ്ട്: കർഷകരുടെ ജീവനും സ്വത്തിനും ആപത്ത് വരുത്തുന്ന രീതിയിലുള്ള വന നയം തിരുത്തി കൊണ്ട് ബഫർ സോൺ പൂജ്യമായി നിജപ്പെടുത്തി കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ കൂരാച്ചുണ്ട് യൂണിറ്റ് 31-ാം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.എ. തോമസ്കുട്ടി അധ്യക്ഷത വഹിച്ചു. നിർധനരായ രണ്ടുപേർക്ക് മാസംതോറും ആയിരം രൂപ പെൻഷൻ നൽകുന്ന യൂണിയന്റെ "കൈത്താങ്ങ്' പദ്ധതിയെ ഉദ്ഘാടകൻ അഭിനന്ദിച്ചു. ജീവതാളം പദ്ധതിയുടെ ഭാഗമായി "വിശ്രമ ജീവിതം എങ്ങനെ സുഖകരമാക്കാം' എന്ന വിഷയത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ക്ലാസ് എടുത്തു.
പെൻഷൻ യൂണിയൻ ബാലുശേരി ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ വേണുഗോപാലൻ, ദേവസ്യ കെ. വർഗീസ്, ജോയിന്റ് സെക്രട്ടറി എ.കെ. ദാമോദരൻ, എം.ജെ. മേരി, കെ.കെ.മത്തായി, എ.ജെ. സെലിൻ , കെ.എ. ചാക്കോച്ചൻ, എം.ജെ. അബ്രഹാം, സിറിയക് ചെറിയാൻ, ഒ. ഗോപിനാഥൻ, ബേബി സ്റ്റെല്ല, സ്റ്റീഫൻ തച്ചലാടി, ജോയ്സി സിറിയക് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സി.എ. തോമസ്കുട്ടി (പ്രസിഡന്റ്), കെ.എ. ചാക്കോച്ചൻ (സെക്രട്ടറി), എം.ജെ. അബ്രഹാം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.